UAELatest News

യുഎയില്‍ വിവാഹമോചനത്തിനായ് സ്ത്രീകള്‍ ഉന്നയിക്കുന്ന കാരണങ്ങള്‍ കേട്ടാല്‍ നിങ്ങള്‍ മൂക്കത്ത് വിരല്‍ വെക്കും

ദുബായ്: ജീവിതത്തില്‍ ഓര്‍ത്തിരിക്കേണ്ട ദിനങ്ങളായ പിറന്നാളും വിവാഹവാര്‍ഷികവുമെല്ലാം മറക്കുന്നഭര്‍ത്താക്കന്‍മാര്‍ക്കെതിരെ വിവാഹമോചനത്തിനൊരുങ്ങുകയാണ് യുഎയിലെ സ്ത്രീകള്‍. യുഎയില്‍ വിവാഹവാര്‍ഷിക ആഘോഷത്തിനായി ബുക്ക് ചെയ്ത ഹാള്‍ ഇഷ്ട്ടപ്പെട്ടില്ലെന്ന കാരണത്താലാണ് യുവതി ഭര്‍ത്താവിനെതിരെ വിവാഹമോചനം ആവശ്യപ്പെട്ടത്. താന്‍ ഹാള്‍ മാറ്റാനിടയായ കാരണം അംഗീകരിക്കാന്‍ പോലും ഭാര്യയും വീട്ടുകാരും തയ്യാറായില്ലെന്ന് യുവാവ് അല്‍-ഐന്‍ കോടതിയില്‍ പറഞ്ഞു.
ഇത്തരം നിസ്സാര കാരണങ്ങള്‍ കാണിച്ച് വിവാഹമോചനം ആവശ്യപ്പെടാന്‍ കാരണം ദാമ്പത്യ ജീവിതത്തിലെ പക്വതയില്ലായ്മയും വിവാഹശേഷമുള്ള അവകാളങ്ങളെ കുറിച്ചും ചുമതലകളെ കുറിച്ചും വേണ്ടവിധം അറിവില്ലാത്തതുമാണെന്ന് അഭിഭാഷകനും നിയമ ഉപദേശകനുമായ ഹസന്‍ അല്‍ മാര്‍സൗഖി പറഞ്ഞു. ദമ്പതികള്‍ പരസ്പരധാരണയോടു കൂടിയും ഒത്തു തീര്‍പ്പിലൂടെയും നീങ്ങണം എന്നാല്‍ മാത്രമേ ഇ്ത്തരം പ്രകശ്‌നങ്ങളെല്ലാം നിസാരമായി നേരിടാന്‍ സാധിക്കൂ എന്ന് അഭിഭാഷകയായ ജമീല അല്‍ ബ്ലോഷിയും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button