ജയ്പൂര്‍•രാജസ്ഥാനില്‍ മുന്‍ കേന്ദ്ര മന്ത്രിയും 9 മുന്‍ എം.എല്‍.എമാരും ഉള്‍പ്പടെ 28 കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ വിമതരായി നാമനിര്‍ദ്ദേശം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് നടപടി.
പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്ന് പാര്‍ട്ടി വക്താവ് പറഞ്ഞു.
മുന്‍ കേന്ദ്രമന്ത്രി മഹാദേവ് സിംഗ് ഖണ്ഢേല, മുന്‍ സമജികാരായ സന്യാം ലോഥ, നാഥു റാം സിനോദിയ, നവല്‍ കിഷോര്‍ മീന, ഖുശ്‌വീര്‍ സിംഗ്, സോഹന്‍ നായക്, സി.എസ് ബൈദ്, രമേശ് ചന്ദ് ഖണ്ഢേവല്‍, രമേശ് ഖിഞ്ചി എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് നടപടി.
വിവിധ മണ്ഡലങ്ങളില്‍ ഇവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെതിരെ സ്വതന്ത്രരായി നാമനിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.
ഡിസംബര്‍ 7 നാണ് രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പ്.
Post Your Comments