KeralaLatest News

പി സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയും സിപിഎമ്മും പിരിഞ്ഞു

കോട്ടയം: പി സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയും സിപിഎമ്മും പിരിഞ്ഞു. അതേസമയം പിസി ജോര്‍ജിന്റെ പാര്‍ട്ടി പൂഞ്ഞാര്‍, തെക്കേക്കര പഞ്ചായത്തുകളില്‍ ബിജെപിയുമായി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ജനപക്ഷ പാര്‍ട്ടിയും, സിപിഎമ്മും തമ്മില്‍ പൊരുത്തക്കേടുണ്ടായിരുന്നു.

കൂടാതെ പൂഞ്ഞാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസമ്മ സണ്ണി രാജി വച്ചു. പാര്‍ട്ടിയുടെ നിര്‍ദ്ദേശ പ്രകാരമാണ് രാജി. അത്സമയം പൂഞ്ഞാറില്‍ മൂന്നു വര്‍ഷം കഴിയുമ്പോള്‍ പ്രസിഡന്റ് സ്ഥാനം ജനപക്ഷത്തിനു നല്‍കാമെന്നാണ് ധാരണയുണ്ട്. പ്രസിഡന്റ് സ്ഥാനം അഞ്ചു വര്‍ഷം സിപിഎമ്മിനും വൈസ്പ്രസിഡന്റു സ്ഥാനം ജനപക്ഷത്തിനുമെന്നാണു ധാരണന്ന് പഞ്ചായത്ത് പ്രസിഡന്റ് രമേഷ് ബി. വെട്ടിമറ്റം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button