ന്യൂഡല്‍ഹി: ഭൂമിയുടെ കളര്‍ ചിത്രങ്ങള്‍ എടുക്കാന്‍ പ്രാപ്തമായ ഹൈസിസ് എന്ന ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഐഎസ്‌ആര്‍ഒ . ഹെസിസിനൊപ്പം മുപ്പതിലേറെ ഉപഗ്രഹങ്ങളും കേന്ദ്രം വിക്ഷേപിക്കുന്നുണ്ട്. ശ്രീഹരിക്കോട്ടയില്‍ നിന്ന് വ്യാഴാഴ്ച രാവിലെ 9.59ന് പിഎസ്‌എല്‍വി 43 റോക്കറ്റിലാണ് വിക്ഷേപണം. വിക്ഷേപിക്കുന്നതില്‍ 23 എണ്ണം അമേരിക്കന്‍ ഉപഗ്രഹങ്ങളാണ്.
കാര്‍ഷിക, വനവല്‍ക്കരണ, തീരനിര്‍ണ്ണയ ആവശ്യങ്ങള്‍ക്കും ഉള്‍നാടന്‍ ജലാശയങ്ങളുടെ സര്‍വേക്കും ഉപയുക്തമായ ഹൈസിസിന് 630 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നുവരെ ഭൂമിയുടെ കളര്‍ ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കും. ഭൗമ നിരീക്ഷണ ഉപഗ്രഹമായതിനാല്‍ സൈനിക ആവശ്യങ്ങള്‍ക്കും ഹെെസിസ് ഉപയോഗപ്രദമാണ്.
Post Your Comments