ഉപയോക്താക്കള്‍ക്കൊരു നിരാശ വാര്‍ത്ത. ഗൂഗിള്‍ 13 ആപ്ലിക്കേഷനുകള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. ട്രക്ക് കാര്‍ഗോ സിമുലേറ്റര്‍, എക്‌സ്ട്രീം കാര്‍ ഡ്രൈവിങ്, ഹൈപ്പര്‍ കാര്‍ ഡ്രൈവിങ് ഉള്‍പ്പടെയുള്ളവയാണ് പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്യപ്പെട്ടത്. ഇവയില്‍ രണ്ടെണ്ണം പ്ലേസ്റ്റോറിലെ ട്രെന്‍ഡിങ് പട്ടികയില്‍ ഉള്ളവയായിരുന്നു.
ഈ 13 ആപ്ലിക്കേഷനുകളുടെയും സ്രഷ്ടാവ് ഒന്നാണെന്നുള്ളതും ശ്രദ്ധേയമാണ്. ലൂയിസ് ഓ പിന്റോ ആണ് ഈ ആപ്പുകളുടെ ഡെവലപ്പര്‍. മാല്‍വെയറുകള്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലേക്ക് കടത്തിവിടുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഗൂഗിള്‍ 13 ആപ്ലിക്കേഷനുകള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തത്.
ഈ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് തുറന്നാല്‍ ‘ഗെയിം സെന്റര്‍’ എന്ന മറ്റൊരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും സ്വയം അപ്രത്യക്ഷമാവുകയും ഫോണ്‍ അണ്‍ലോക്ക് ചെയ്യുമ്പോള്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. അഞ്ച് ലക്ഷം ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ഈ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്.
Post Your Comments