Latest NewsKerala

ഡാം സംരക്ഷിക്കാന്‍ ജലതപസ്

പഞ്ചായത്ത് ജലസംഭരണിയായി ഡാം സംരക്ഷിക്കുക. ഡാമിന്റെ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ പഞ്ചായത്തിന് നല്‍കിയിട്ടുള്ള 32 കോടിയുടെ പ്രൊജക്ട് ഉടന്‍ നടപ്പിലാക്കുക

തൃശൂര്‍: കച്ചിത്തോട് ഡാമിന്റെ വിള്ളലും ചോര്‍ച്ചയും തടയണം എന്ന ആവശ്യവുമായി ജാഗ്രത ജനകീയ സമിതി രംഗത്ത്. ഇതിനായി ഒരു വ്യത്യസ്തമായ പ്രതിഷേധ രീതിയാണ് ഇവര്‍ സ്വീകരിച്ചിരുന്നത്. ജലതപസ് എന്ന പേരിലാണ് ഇവര്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചത്. യോഗാചാര്യന്‍ അനന്തനാരായണന്‍ സ്വാമി ഉദ്ഘാടനം നിര്‍വഹിച്ചു. ജലശയന അഭ്യാസത്തിലൂടെയാണ് ഇദ്ദേഹം സമരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കൂടാതെ യുവാക്കള്‍ പ്ലക്കാര്‍ഡുകളും കൈയിലേന്തി യോഗാചാര്യന്റെ ചുറ്റും നിന്ന് ജലതപസും നടത്തി.

പരിതഃസ്ഥിതിയിലായിരിക്കുന്ന ഡാമിന്റെ അപകടാവസ്ഥയെക്കുറിച്ച് സമഗ്ര പഠനം നടത്തുക. പഞ്ചായത്ത് ജലസംഭരണിയായി ഡാം സംരക്ഷിക്കുക. ഡാമിന്റെ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ പഞ്ചായത്തിന് നല്‍കിയിട്ടുള്ള 32 കോടിയുടെ പ്രൊജക്ട് ഉടന്‍ നടപ്പിലാക്കുക എന്നിവയായിരുന്നു ജാഗ്രത ജനകീയ സമിതിയുടെ പ്രധാന ആവശ്യം.

മാത്രമല്ല ലാന്റ് സ്ലൈഡ് ഹസാര്‍ഡ് മാപ്പിംഗില്‍ നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി ഈ ഡാമിന് 2 കി.മീ ചുറ്റളവില്‍ ദുര്‍ബല പ്രദേശമായി രേഖപ്പെടുത്തിയിരുന്നു. റെഡ് സോണ്‍ മേഖലയായാണ് ഇവിടം അടയാളപ്പെടുത്തിയത്. അതിനാല്‍ ഈ അവസ്ഥ കൂടി പരിഗണിച്ച് ഡാമിനോട് ചേര്‍ന്നുള്ള പ്രദേശത്തുള്ള ഖനന പ്രവൃത്തികള്‍ നിയന്ത്രിക്കുക എന്ന ആവശ്യവും ഇവര്‍ മുന്നോട്ട് വെയ്ക്കുന്നു. ജാഗ്രത കണ്‍വീനര്‍ ആയ അരുണ്‍കുമാര്‍ കെ.കെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പശ്ചിമ ഘട്ട സംരക്ഷണ സമിതി ജില്ലാ ചെയര്‍മാന്‍ ടി.കെ.വാസു ആണ് മുഖ്യ പ്രഭാഷണം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button