KeralaLatest News

ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല ഉയരുന്നു, 72 രാജ്യങ്ങളില്‍ നിന്ന് 160ലധികം ചിത്രങ്ങള്‍

തിരുവനന്തപുരം: പ്രളയ ദുരിതത്തെ തുടര്‍ന്ന് ചര്‍ച്ചകള്‍ക്ക് ശേഷം ഏറെ ഉപാധികളോടെയാണ് 23ാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ ഏഴുമുതല്‍ 13 വരെ നടത്താന്‍ തീരുമാനമായത്. ചെലവു ചുരുക്കിയും സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയും ചലച്ചിത്ര അക്കാദമി സ്വന്തം നിലയ്ക്കാണ് ഇത്തവണ ചലചിത്രമേള നടത്തുന്നത്. 2000 രൂപയാണ് ഡെലിഗേറ്റ് ഫീസ് ഉയര്‍ത്തിയത്. ഇത്തവണ മേളയില്‍ 160ലധികം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രതിസന്ധികളെ തരണം ചെയ്യാന്‍ പ്രചോദനമാകുന്ന അഞ്ച് ചിത്രങ്ങളടങ്ങിയ ‘ദ ഹ്യൂമന്‍ സ്പിരിറ്റ്: ഫിലിംസ് ഓണ്‍ ഹോപ്പ് ആന്റ് റിബില്‍ഡിങ്ങ്’ ഉള്‍പ്പെടെ 11 വിഭാഗങ്ങള്‍ മേളയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.മെല്‍ ഗിബ്സണിന്റെ ‘അപ്പോകാലിപ്റ്റോ’, ജയരാജിന്റെ ‘വെള്ളപ്പൊക്കത്തില്‍’, ഫിഷര്‍ സ്റ്റീവന്‍സിന്റെ ‘ബിഫോര്‍ ദി ഫ്ളഡ്’, ‘മണ്ടേല: ലോങ്ങ് വാക്ക് ടു ഫ്രീഡം’ തുടങ്ങിയ ആറ് ചിത്രങ്ങളാണ് ഹോപ്പ് ആന്റ് റീബില്‍ഡിങ്ങ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക.

ലോകസിനിമാ ചരിത്രത്തിലെ വിസ്മയ പ്രതിഭ ബര്‍ഗ്മാന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് സ്‌മൈല്‍സ് ഓഫ് എ സമ്മര്‍ നൈറ്റ്, പെഴ്സോണ, സീന്‍സ് ഫ്രം എ മാര്യേജ് എന്നിവയുള്‍പ്പെടെ എട്ട് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ആറു ഭൂഖണ്ഡങ്ങളിലെ 72 രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ മേളയിലുണ്ട്. ലോകസിനിമാ വിഭാഗത്തിലെ 92 ചിത്രങ്ങളടക്കം 160 ലധികം ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുക.അറബ് സംവിധായകനായ അഹ്മദ് ഫൗസി സാലെയുടെ ‘പോയ്സണസ് റോസസ്’, ഉറുദു സംവിധായകനായ പ്രവീണ്‍ മോര്‍ച്ചലയുടെ ‘വിഡോ ഓഫ് സൈലന്‍സ്’ എന്നിവയുള്‍പ്പടെ 14 മത്സരചിത്രങ്ങളാണ് മേളയിലുള്ളത്. ഈ.മ.യൗ., സുഡാനി ഫ്രം നൈജീരിയ’ എന്നീ മലയാളചിത്രങ്ങളും മത്സരവിഭാഗത്തില്‍ ഇടം നേടി. ലോകസിനിമാ ചരിത്രത്തിലെ വിസ്മയ പ്രതിഭ ബര്‍ഗ്മാന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് സ്‌മൈല്‍സ് ഓഫ് എ സമ്മര്‍ നൈറ്റ്, പെഴ്സോണ, സീന്‍സ് ഫ്രം എ മാര്യേജ് എന്നിവയുള്‍പ്പെടെ എട്ട് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.’റിമെംബെറിങ് ദി മാസ്റ്റര്‍’ വിഭാഗത്തില്‍ ചെക്ക് സംവിധായകനായ മിലോസ് ഫോര്‍മാന്റെ ആറ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.പ്രമുഖ മലയാള സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റൈ ആറ് ചിത്രങ്ങള്‍ റെട്രോസ്പെക്ടറ്റീവ് വിഭാഗത്തില്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.മായാനദി, ബിലാത്തിക്കുഴല്‍ , ഈട, കോട്ടയം, ആവേ മരിയ, പറവ, ഓത്ത് തുടങ്ങിയ 12 ചിത്രങ്ങളാണ് ‘മലയാള സിനിമ ഇന്ന്’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button