മംഗളൂരു: പിതാവിന്റെ തലയറുത്ത് യുവാവ് പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. കിക്കേരി ഹൊബ്ലി ഗംഗേനഹള്ളിയിലാണ് സംഭവം. വീട്ടില്‍ സ്ഥിരമായി മദ്യപിച്ചെത്തുന്ന മഞ്ചുനായ്കയുടെ തലയാണ് മകന്‍ ദയാന്ദന അറുത്തെടുത്തത്. മഞ്ചുനായ്കയുടെ ചോരയിറ്റ് വീഴുന്ന തല ടവ്വലില്‍ പൊതിഞ്ഞാണ് യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. വീട്ടിലെ ശല്യം സഹിക്കാനാവത്തതിനാലാണ് പിതാവിനെ കൊലപ്പെടുത്തിയതെന്ന് യുവാവ് വെളിപ്പെടുത്തി. സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന മകന്റെ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. ഒഴിവുദിവസം വീട്ടിലുണ്ടായിരുന്ന യുവാവും മദ്യ ലഹരിയിലായിരുന്ന പിതാവും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് പിതാവിനെ ബന്ധിച്ച് ഇയാള്‍ തലയറുക്കുകയുമായിരുന്നു.
Post Your Comments