ലണ്ടന്‍: 75,000 കാറുകള്‍ കാറുകള്‍ തിരിച്ച് വിളിക്കാൻ ഒരുങ്ങി ഫോക്സ്വാഗണ്. യുകെയില്‍ നിരത്തിലിറക്കിയ ഫോക്സ് വാഗണ്‍ പോളോ, സീറ്റ് ലിബിസ, അരോണ തുടങ്ങിയ കാറുകളാണ് തിരികെ വിളിച്ചത്. കൂടാതെ ഈ കാറുകളുടെ വില്‍പ്പന നിര്‍ത്തിവച്ചതായി കമ്പനി അറിയിച്ചു. ഫിന്‍ലന്‍ഡിലെ ഒരു കാര്‍ മാഗസിന് മൂന്നു യാത്രക്കാരെ കാറിനു പിന്നിലിരുത്തി നടത്തിയ ടെസ്റ്റ് ഡ്രൈവിൽ വാഹനത്തിന്റെ തകരാര്‍ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പക്ഷെ തകരാർ സംബന്ധിച്ചോ മറ്റു വിവരങ്ങളോ ലഭ്യമല്ല.
Post Your Comments