കൊച്ചി: രണ്ട് വര്‍ഷത്തിനുശേഷം ശോഭയുടെ പോരാട്ടത്തിന് വിജയം കണ്ടു. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയിട്ടും തന്റെ അഭിമാനം രക്ഷിക്കാനായി ഒറ്റയ്ക്കു പൊരുതിയാണ് തൊടുപുഴക്കാരി ശോഭ തന്റെ നിരപരാധിത്വം തെളിയിച്ചത്. വാട്ട്‌സ്ആപ്പിലൂടെ തന്റേതെന്ന് തരത്തില്‍ പ്രചരിപ്പിച്ച നഗ്ന ദൃശ്യങ്ങള്‍ക്കെതിരെയായിരുന്നു ശോഭ സജു എന്ന വീട്ടമ്മയുടെ പോരാട്ടം. ദൃശ്യങ്ങള്‍ ശോഭയുടേതല്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
രണ്ട് വര്‍ഷം മുമ്പാണ് ശോഭയുടെ ഭര്‍ത്താവും സഹപ്രവര്‍ത്തകരുമടങ്ങുന്ന ഗ്രൂപ്പിലായിരുന്നു ചിത്രങ്ങള്‍ പ്രചരിച്ചത്. ദൃശ്യങ്ങള്‍ക്കൊപ്പം ശോഭയുടെ പേരും അടിക്കുറിപ്പായി നല്‍കിയിരുന്നു. തുടര്‍ന്ന് ശോഭ മനപ്പൂര്‍വ്വം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതാണെന്ന് ആരോപിച്ച് ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ച് പോവുകയായിരുന്നു. എന്നാല്‍ തോല്‍ക്കാന്‍ ശോഭ തയ്യാറായിരുന്നില്ല. ഒരു പ്രമുഖ ചാനലില്‍ പ്രത്യക്ഷപ്പെട്ട ഈ വീട്ടമ്മ തന്റെ ഭാഗം
വിശദീകരിക്കുകയും, തന്റെ മക്കള്‍ക്ക് വേണ്ടി താന്‍ പോരാടുമെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. കൂടാതെ തന്റെ മുഖം മറച്ച് പരിപാടി സംപ്രേഷണം ചെയ്യേണ്ട കാര്യമില്ലെന്നും ശോഭ ചാനലില്‍ പറഞ്ഞു.
പിന്നീട് ശോഭ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. എന്നാല്‍ സംസ്ഥാന പോലീസിന്റെ ഫോറന്‍സിക് ലാബില്‍ രണ്ടുവട്ടം നടത്തിയ പരിശോധനയും ഫലം കണ്ടിരുന്നില്ല. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിഡാക്കാണ് ദൃശ്യങ്ങള്‍ ശോഭയുടേതല്ലെന്ന് സ്ഥിരീകരിച്ചത്. അതേസമയം ആരാണ് ശോഭയുടെ പേരില്‍ ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്ന് വ്യക്തമായിട്ടില്ല.
സംഭവത്തെ തുടര്‍ന്ന് ശോഭയെ വീട്ടില്‍ നിന്നും പുറത്താക്കിയിരുന്നു. സ്വന്തം മക്കളെ കാണാനുള്ള അനുമതിപോലും ഇവര്‍ക്കുണ്ടായില്ല. എന്നാല്‍ തന്റെ മക്കള്‍ സമൂഹത്തിനു മുന്നില്‍ അപമാനിതരാവാതിരിക്കാനാണ് തന്റെ പോരാട്ടമെന്ന് ശോഭ പറഞ്ഞു.
Post Your Comments