താനെ: ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി, കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. ഗര്‍ഭസ്ഥശിശുവിനെ കൊലപ്പെടുത്തി, ഭാര്യയെ ആക്രമിച്ചു എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. മുപ്പത്തിയൊന്നുകാരിയായ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്നാണ് താനെ സ്വദേശിയായ ഗണേഷ് സാവെയ്ക്ക് എതിരെ പൊലീസ് കേസെടുത്തത്. മൂന്ന് ദിവസം മുമ്പാണ് യുവതിയെ ഭര്‍ത്താവ് ശാരീരികമായി ആക്രമിച്ചത്. ഗര്‍ഭിണിയാണെന്നറിഞ്ഞിട്ടും തന്റെ വയറ്റില്‍ ചവിട്ടുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. തുടര്‍ന്ന് വയറുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ പോയെങ്കിലും കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു.
ഇതിന് പുറമെ സ്ത്രീധനവുമായി ബന്ധപ്പെട്ടുള്ള പീഡനം നടത്തിയെന്ന പരാതിയും ഇയാള്‍ക്കെതിരെ നല്‍കി. 2017 നവംബറില്‍ ആണ് ഇവര്‍ വിവാഹിതരായത്. അന്നുമുതല്‍ തന്നെ സ്ത്രീധനക്കാര്യം പറഞ്ഞ് ഭര്‍ത്താവും ഭര്‍ത്താവിന്റെ മാതാപിതാക്കളും തന്നെ പീഡിപ്പിക്കാന്‍ തുടങ്ങിയെന്ന് ഇവര്‍ പറയുന്നു. ഇതനുസരിച്ച് ഗണേശിന്റെ മാതാപിതാക്കള്‍ക്കെതിരെയും കേസെടുത്തേക്കും. എന്നാല്‍ സംഭവത്തില്‍ ഇതുവരെ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
Post Your Comments