News

കാണുന്നപോലെ അത്ര നിസാരനല്ല തഴുതാമ

പ്രത്യേക പരിചരണം ഒന്നും ഇല്ലാതെതന്നെ വീട്ടുമുറ്റത്ത് ധാരാളമായി വളര്‍ന്നിരുന്ന ഔഷധസസ്യമാണ് തഴുതാമ. നാട്ടിടവഴികളിലെ പതിവു കാഴ്ചയാണ് നിലത്ത് വളര്‍ന്നു പടര്‍ന്ന തഴുതാമച്ചെടികള്‍. പാടങ്ങളുടെയും ജലാശയങ്ങളുടെയും അരികെ മേയുന്ന കന്നുകാലികളുടെ ഇഷ്ട ഭക്ഷണവുമാണ് തഴുതാമ. പുഷ്പങ്ങളുടേയും തണ്ടിന്റേയും നിറത്തെ ആധാരമാക്കി വെളുത്തതും ചുവന്നതുമായ രണ്ട് തരം തഴുതാമ കണ്ടുവരുന്നു. തഴുതാമയില ഇലക്കറികളില്‍ ഏറെ ഔഷധ മൂല്യമുള്ളതും ആരോഗ്യദായകവുമാണ്. തഴുതാമയില കൊണ്ട് തയ്യാറാക്കുന്ന സൂപ്പ് ആരോഗ്യദായകമാണ്. തഴുതാമ ഇല രക്തക്കുറവ് പരിഹരിക്കുന്നതിനും ശരീരത്തിലെ നീര്‍ക്കെട്ടും വേദനയും ഇല്ലാതാക്കുന്നതിനും നല്ലതാണ്. രോഗപ്രതിരോധ ശക്തി ലഭിക്കും.

നല്ല മലശോധനയുമുണ്ടാകും. രോഗപ്രതിരോധ ശക്തി ലഭിക്കുന്നു. മഞ്ഞപ്പിത്തം, വൃക്കരോഗങ്ങള്‍ എന്നിവ ഉള്ളവര്‍ക്കും ഇവ വരാതിരിക്കുന്നതിനും തഴുതാമയുടെ ഉപയോഗം ഗുണം ചെയ്യും. തഴുതാമയിട്ട് തിളപ്പിച്ച വെള്ളം ദാഹശമിനിയായി ഉപയോഗിക്കാം. ഇത് മൂത്രതടസം മാറുന്നതിനും വൃക്കയുടെ ആരോഗ്യത്തിനും അത്യുത്തമമാണ്. ശരീരത്തില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ഉദരസംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കാനും തഴുതാമക്ക് കഴിയും. മഞ്ഞപ്പിത്തവും വൃക്കരോഗങ്ങളും വരാതിരിക്കുന്നതിനും തഴുതാമയുടെ ഉപയോഗം ഗുണം ചെയ്യുന്നു.

തടി കുറക്കാനും ശരീരത്തില്‍ കെട്ടികിടക്കാനിടയുള്ള അനാവശ്യദ്രാവകങ്ങളുടെ നിര്‍മാര്‍ജനത്തിനും സഹായിക്കും. ആരോഗ്യവും ഓജസ്സും വര്‍ധിപ്പിക്കാനും ഉപകരിക്കും. പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനും ടെന്‍ഷന്‍ കുറക്കാനും സഹായിക്കും. ഹൃദ്രോഗ നിവാരണത്തിന് വളരെ നല്ലതാണ് ഇത്. രക്തക്കുറവുകൊണ്ടുള്ള നീര് ശമിക്കാന്‍ ഇതിന്റെ വേര് അരച്ച് പാലില്‍ കലക്കി കുടിക്കുക. വൃക്കയിലെ കല്ലിന് തഴുതാമയും വയല്‍ചുള്ളിയും കഷായം വെച്ച് കുടിക്കുന്നതും നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button