തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞക്കെതിരെ പരിഹാസവുമായി മുന്‍ ഡിജിപി ജേക്കബ് തോമസ് . നിരോധനാജ്ഞ അഞ്ച് പേരുള്ള വീടുകളിലും നടപ്പിലാക്കണം എന്നും ജേക്കബ് തോമസ് പരിഹസിച്ചു .താന്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നും ഒരുപാട് കോടതി വിധികള്‍ നടപ്പാക്കാത്തതായി ഉണ്ട് എന്നും മുന്‍ ഡിജിപി ജേക്കബ് തോമസ് പറഞ്ഞു .നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരില്‍ സന്നിധാനത്ത് വച്ച് അറസ്റ്റിലായ 82 പേര്‍ക്കും ജാമ്യം ലഭിക്കുകയും ചെയ്തു .ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ അടക്കമുള്ളവര്‍ ഇന്നലെ രാത്രിയാണ് നടയടയ്ക്കുന്നതിന് മുന്‍പ് പ്രധിഷേധം ഉയര്‍ത്തിയിരുന്നു .ഇവരെയും അറസ്റ്റ് ചെയ്ത് നീക്കി .
Post Your Comments