രാജ്യാന്തര ചലച്ചിത്രമേള വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്രദമാകുന്നതിനും കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കുന്നതിനുമായി രജിസ്ട്രര്‍ ചെയ്യുന്നതിനുളള തീയതി നീട്ടി നല്‍കിയതായി അധികൃതര്‍. പുതുക്കിയ തീയതി അനുസരിച്ച് നവംബര്‍ 30 വരെ ഡെലിഗേറ്റീവ് രജിസ്ട്രേഷന് നടത്താം. വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചിരുന്ന ക്വാട്ട കഴിഞ്ഞിരുന്നെങ്കിലും വിവിധ സ്ഥാപനങ്ങളില്‍നിന്നുള്ള അഭ്യര്‍ത്ഥന മാനിച്ചാണ് വിദ്യാര്‍ത്ഥികളുടെ ഡെലിഗേറ്റ് രജിസ്ട്രേഷന് നടപടി നീട്ടിയത്.
https://registration.iffk.in/ എന്ന വെബ്സൈറ്റില്‍ ഡെലിഗേറ്റ് രജിസ്ട്രേഷന് നടത്താവുന്നതാണ്. ഓഫ് ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ശാസ്തമംഗലത്തെ ചലച്ചിത്ര അക്കാദമിയില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. 2018 ഡിസംബര്‍ ഏഴു മുതല്‍ 13 വരെയാണ് തിരുവനന്തപുരത്ത് 23 ാമത് രാജ്യാന്തര ചലച്ചിത്രമേള അരങ്ങേറുന്നത്.
Post Your Comments