Latest NewsKerala

ശബരിമലയില്‍ ശാന്തിയും സമാധാനവും പുലരണമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലുണ്ടായ കാര്യങ്ങള്‍ അറിയിക്കുന്നതിന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്നലെ ഗവര്‍ണര്‍ പി. സദാശിവത്തെ സന്ദര്‍ശിച്ചു. ശബരിമലയില്‍ ശാന്തിയും സമാധാനവും പുലരണമെന്ന് ഗവര്‍ണര്‍ മന്ത്രിയോടു പറഞ്ഞു. അതിനുള്ള നടപടികളാണ് സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. അക്രമകാരികളെ തടയാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് ഗവര്‍ണറെ മന്ത്രി അറിയിച്ചു. അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ തുടരുന്നത്. ഇത് യഥാര്‍ത്ഥ ഭക്തര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്നും മന്ത്രി അറിയിച്ചു.

shortlink

Post Your Comments


Back to top button