ലണ്ടന്‍: പ്രശസ്ത ബ്രിട്ടീഷ് സംവിധായകന് നിക്കൊളാസ് റോഗ് (90) അന്തരിച്ചു. വെള്ളിയാഴ്ച ലണ്ടനില്‍ വച്ചായിരുന്നു അന്ത്യം. അതിസങ്കീര്‍ണ പ്രമേയങ്ങളും കാലക്രമത്തിന്റെ യുക്തി തകര്‍ക്കുന്ന വേറിട്ട അവതരണ രീതിയുമായി പ്രേക്ഷകരെ പിടിച്ചിരുത്തിയ സംവിധായകനായിരുന്നു റോഗ്.
ജാസ് ബോട്ട്(1960), ലോറന്‍സ് ഓഫ് അറേബ്യ(1962), ഡോക്ടര്‍ ക്രിപെന്(1962) തുടങ്ങിയ പതിനഞ്ചോളം ചിത്രങ്ങള്‍ക്കു ഛായാഗ്രഹണം നിര്‍വഹിച്ച ശേഷമായിരുന്നു റോഗ് സംവിധായക വേഷം അണിഞ്ഞത്. മിക് ജാഗര്‍ നായകനായ പെര്‍ഫോമന്‍സ് (1970) ആണ് ആദ്യം ചിത്രം. വാക്ക് എബൗട്ട്(1971), ഡോണ്ട് ലുക്ക് നൗ(1973), മാന്‍ ഹൂ ഫെല്‍ ടു ഏര്‍ത്ത്(1976), ഡു ഡെത്ത്(1995), പഫ്ബോള്(2007) തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്.
1973ല്‍ പുറത്തിറങ്ങിയ ‘സൈക്കോളജിക്കല്‍ ത്രില്ലര്‍’ ചിത്രമായ ഡോണ്ട് ലുക്ക് നൗ വിവാദങ്ങളുടെ അകമ്ബടിയോടെ ശ്രദ്ധനേടിയ സിനിമയായിരുന്നു. ലൈംഗികതയുടെ അതിപ്രസരമുള്ള രംഗങ്ങളാണ് വിവാദം സൃഷ്ടിച്ചത്. എങ്കിലും ബ്രിട്ടീഷ് ക്ലാസിക്കുകളിലൊന്നായി പരിഗണിക്കപ്പെടുന്നതാണു സിനിമ.
Post Your Comments