Latest NewsUAEGulf

യുഎഇ ഭരണാധികാരി ഷേക്ക് മുഹമ്മദ് ഒരു വലിയ മനസിന് ഉടമയെന്ന് ഇത് വീണ്ടും തെളിയിക്കുന്നു

ദുബായ്  :     ഷ്യയില്‍ നിന്ന് വിനോദയാത്രക്ക് എത്തിയ കുടുംബത്തിന് സഹായഹസ്തമേകി യുഎഇ ഭരണാധികാരി ഹിസ് ഹെെനസ് ഷേക്ക് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തോം. മാതാവും രണ്ട് കുട്ടികളുമായി യുഎഇയില്‍ കുടുംബമായി വിനോദയാത്രക്കായി എത്തിയതായിരുന്നു അന്‍സ്റ്റേഷ്യ പൊപൊവ. പെട്ടെന്നാണ് മാതാവിനെ അസുഖം പിടിമുറുക്കിയത് . ഉടനെ തന്നെ മാതാവിനെ അടുത്തുളള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഹൃദയസംബന്ധിയായ അസുഖമായിരുന്നു. ആശുപത്രിയില്‍ 228,700 ഡോളറോളം ( 840,000 ദിര്‍ഹം ) ചികില്‍സാ ചിലവായി. പൊപൊവക്ക് ആ തുക കെെയ്യില്‍ ഒതുങ്ങുന്നതായിരുന്നില്ല. അവസാനം വിഷയം യുഎഇ ഹിസ് ഹെെനസിന്‍റെ ചെവിയിലും എത്തി.

പൊപൊവയെ അദ്ദേഹം കെെയയ‍ഞ്ഞ് സഹായിച്ചു. ആശുപത്രിയിലെ സകല ചിലവും വഹിച്ചത് ഷേക്കായിരുന്നു. പിന്നെ ആ റഷ്യന്‍ കുടുംബത്തെ കെെയ്യൊഴിയുന്ന നിലപാടല്ല യുഎഇ യുടെ ഹിസ് ഹെെനസായ ആ വലിയ മനസിന്‍റെ ഉടമ സ്വീകരിച്ചത്. പൊപൊവയുടെ അമ്മയുടെ മൃതശരീരം തിരികെ റഷ്യയിലേക്ക് മടക്കി അയക്കുന്നതിനുളള സകല ചിലവും അദ്ദേഹം വഹിച്ചു. അതു കൊണ്ടു തീര്‍ന്നില്ല കുടുംബത്തിന് തിരികെ സ്വന്തം നാട്ടിലേക്ക് പോകുന്നതിനുളള വിമാന ചിലവും അദ്ദേഹം നല്‍കുകയാണ് ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button