ഏറെ നാള്‍ സൂക്ഷിച്ചു വെയ്ക്കാന്‍ കഴിയുന്ന ഒരു നാലുമണി പലഹാരമാണ് ചീട. അരിപ്പൊടികൊണ്ടുണ്ടാക്കുന്ന ഒരു പലഹാരമാണ് ചീട. ശീട, കടുകടക്ക, കളിയടയ്ക്ക എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇത് പല രീതിയില്‍ തയ്യാറാക്കാം. നല്ല ക്രിസ്പി ചീട തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍
അരിപൊടി – 2 കപ്പ്
ചിരകിയ തേങ്ങ – 1 കപ്പ്
ജീരകം (ചതച്ചത്) – 1 ടീസ്പൂണ്‍
എണ്ണ, ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉരുളിയില്‍ മാവ് പച്ചമണം മാറി ഇളം ബ്രൌണ്‍ നിറമാകുന്നതുവരെ വറുക്കുക. ഇതിലേക്ക് ഉപ്പുചേര്‍ത്ത ചൂടുവെള്ളം ഒഴിയ്ക്കുക. ഇതില്‍ ജീരകവും തേങ്ങയും ചേര്‍ത്ത് നല്ല മയത്തില്‍ കുഴച്ചെടുക്കുക. ഇതിനെ ചെറിയ ഉരുളകളാക്കി തിളച്ച എണ്ണയില്‍ വറുത്തുകോരുക.
Post Your Comments