Latest NewsInternational

ഗോത്രവിഭാഗക്കാര്‍ കൊലപ്പെടുത്തിയ വിനോദ സഞ്ചാരിയുടെ മൃതദേഹം കണ്ടെത്താനായില്ല

പോര്‍ട്ട്‌ബ്ലെയര്‍: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തില്‍ പെട്ട ആര്‍ക്കും പ്രവേശനമില്ലാത്ത നോര്‍ത്ത് സെന്റിനല്‍ ദ്വീപില്‍ ഗോത്ര വിഭാഗക്കാര്‍ കൊലപ്പെടുത്തിയ അമേരിക്കന്‍ വിനോദ സഞ്ചാരിയുടെ മൃതദേഹം കണ്ടെത്താനായില്ല. ജോണ്‍ അലന്‍ ചൗ എന്ന 27കാരന്റെ മൃതദേഹമാണ് വീണ്ടെടുക്കാനാവാഞ്ഞത്. ഓംഗകള്‍ എന്നറിയപ്പെടുന്ന ആദിവാസി വിഭാഗം അധിവസിക്കുന്ന ദ്വീപിലേക്ക് മത്സ്യതൊഴിലാളികളുടെ സഹായത്തോടെ ഇയാള്‍ കടക്കാന്‍ ശ്രമിച്ചെന്നാണ് സൂചന.

ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ അധീനതയില്‍ വരുന്ന ഒരു ദ്വീപാണ് നോര്‍ത്ത് സെന്റിനല്‍ . ഏകദേശം 72 കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ ദ്വീപ് ആന്‍ഡമാന്‍ നിക്കോബാറിന്റെ ഭാഗമാണ്. 2001ലെ കണക്ക് പ്രകാരം 41 ആളുകള്‍ മാത്രമുള്ള ദ്വീപിലേക്ക് സുരക്ഷാ കാരണങ്ങളാല്‍ പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കാറില്ല. പുറത്ത് നിന്ന് എത്തുന്നവരെ ഓംഗകള്‍ ആക്രമിക്കാറാണ് പതിവ്. നവംബര്‍ 16ന് ദ്വീപിലേക്ക് എത്തിയ ജോണ്‍ അലനെ ആദിവാസികള്‍ കണ്ടതായി മത്സ്യത്തൊഴിലാളികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button