Latest NewsUK

ഫോക്‌സ്‌വാഗണ്‍ 75,000 കാറുകള്‍ തിരികെ വിളിച്ചു: കാരണം ഇങ്ങനെ

ലണ്ടന്‍: സീറ്റ് ബെല്‍റ്റില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രമുഖ ജര്‍മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ 75.000 കാറുകള്‍ തിരികെ വിളിച്ചു. ലണ്ടനില്‍ നിരത്തിലിറക്കിയ കാറുകളാണ് ടെസ്റ്റ് ഡ്രൈവില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരികെ വിളിച്ചത്. ഫിന്‍ലാഡിലെ ഒരു കാര്‍ മാഗസിന്‍ തയാറാക്കിയ ടെസ്റ്റ് ഡ്രൈവിലാണ് തകരാര്‍ കണ്ടെത്തിയത്.

പോളോ, സീറ്റ് ലിബിസ, അരോണ എന്നീ കാറുകളാണ് കമ്പനി തിരികെ വിളിച്ചിരിക്കുന്നത്. അതേസമയം തകരാര്‍ കണ്ടെത്തിയ കാറുകളുടെ വില്‍പ്പന നിര്‍ത്തി വച്ചതായി ഫോക്‌സ്വാഗണ്‍ അറിയിച്ചു. മൂന്നു യാത്രക്കാരെ പിന്നിലിരുത്തി നടത്തിയ പരീക്ഷണ ഓട്ടത്തിലാണ് തകരാര്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button