അയോധ്യ: രാമക്ഷേത്രം നിർമ്മിക്കണം എന്നാവശ്യപ്പെട്ട് ഞായറാഴ്ച സംഘപരിവാറിന്റെ നേതൃത്വത്തിൽ ധരംസഭ നടക്കും എന്ന കാരണത്താൽ ആണ് അയോധ്യ, ഫൈസാബാദ് എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം ലംഘിച്ചു കൊണ്ടാണ് വി.എച്ച്.പി റോഡ് ഷോ നടത്തിയത്. റോഡ്ഷോയിൽ പങ്കെടുത്ത പ്രവർത്തകർ രാമക്ഷേത്രം നിർമ്മിക്കണം എന്ന മുദ്രാവാക്യം മുഴക്കിയിരുന്നു. രാമജന്മ ഭൂമിയിൽ തങ്ങൾ പോകുന്നത് യുദ്ധത്തിനാണെന്ന് വി.എച്ച്.പി നേതാവ് ബോലേന്ദ്ര സിങ് പറഞ്ഞു.
രണ്ടു നഗരങ്ങളിലും സുരക്ഷാ ഉറപ്പാക്കിയിട്ടുണ്ട് എന്ന് പോലീസ് പറയുന്നു. തര്‍ക്കസ്ഥലത്ത് തല്‍സ്ഥിതി നിലനിർത്താൻ ആണ് പോലീസിന് ലഭിച്ചിരിക്കുന്ന നിർദേശം. പ്രദേശത്ത് കൂടുതൽ പോലീസിനെ നിയോഗിക്കാൻ ആണ് നീക്കം. ദർശനത്തിന് എത്തുന്നവരെ മാത്രമേ അകത്തേക്ക് കയറ്റി വിടുകയുള്ളു.ഫൈസാബാദ് ഡിവിഷനല്‍ കമീഷണര്‍ മനോജ് മിശ്ര ഇക്കാര്യം വ്യക്തമാക്കി.
ബാബറി മസ്ജിദ് തകർത്തപ്പോൾ ഉണ്ടായപോലത്തെ പ്രശ്നങ്ങൾ ഉണ്ടാകുമോ എന്നാണ് വ്യാപാരികളുടെ ആശങ്ക. സംഘപരിവാറിന്റെ സമ്മേളനം ബഹിഷ്കരിക്കാൻ ആണ് ഇവരുടെ തീരുമാനം.
https://www.youtube.com/watch?v=In_kISg_IDU
Post Your Comments