മുംബൈ: ഒരു അതിജീവനത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. റെയില്‍വേ പാളത്തില്‍ കുടുങ്ങിയ നായ്ക്കുട്ടി ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനടിയില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പാളത്തിനിടിയില്‍ ഉറങ്ങുകയായിരുന്ന നായക്കുട്ടി ട്രെയിനിന്റെ ഇരമ്പല്‍ കേട്ട് ഓടാന്‍ നോക്കിയപ്പോഴേക്കും ശരിക്കും പെട്ടുപോയിരുന്നു. എന്നാല്‍ ഇടയ്ക്ക് പാളത്തില്‍ അമര്‍ന്ന് കിടന്നും നടന്നും ഒക്കെ രക്ഷപ്പെടാന്‍ ഇത് ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. ട്രെയിന്‍ നീങ്ങിയതിന് ശേഷം നായക്കുട്ടി പരിക്കുകളൊന്നും ഏല്‍ക്കാതെ രക്ഷപ്പെടുന്നതും കാണാം.
Post Your Comments