News

വെട്ടിലായി പോലീസ്: കോടതിയിലറിയിച്ച അഞ്ച് കേസുകളില്‍ സുരേന്ദ്രന്‍ പ്രതിയല്ല

1524-2018 എന്ന കേസ് ഇതുവരെ രജിസ്റ്റര്‍ പോലും ചെയ്തിട്ടില്ല

തിരുവനന്തപുരം: ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പിഴവ്. കോടതിയെ അറിയിച്ച ഏഴു കേസുകളില്‍ അഞ്ചിലും സുരേന്ദ്രന്‍ പ്രതിയല്ല. കേസുകളുടെ എണ്ണത്തില്‍ പിഴവു വരുത്തിയതിനെ തുടര്‍ന്ന് വെട്ടിലായ പോലീസ് പിന്നീട് തിരുത്തിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഏഴു കേസുകളില്‍ പ്രതിയായ സുരേന്ദ്രന് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പത്തനംതിട്ട മുന്‍സിഫ് കോടതിയില്‍ പോലീസ് നേരത്തേ നല്‍കിയ റിപ്പോര്‍ട്ട്. അതേസമയം കോടതി ഈ റിപ്പോര്‍ട്ട് തള്ളുകയും നിലയ്ക്കലില്‍ പോലീസിനെ മര്‍ദ്ദിച്ചെന്ന കേസില്‍ ജാമ്യം അനുവദിക്കുകയും ചെയ്തു.

സുരേന്ദ്രനെതിരെ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ അഞ്ചു കേസുകളും നെടുംമ്പാശേരിയിലും കണ്ണൂരുമായി മറ്റ് രണ്ട് കേസുകളുമുണ്ടെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്. എന്നാല്‍ കന്റോണ്‍മെന്റ് സ്റ്റേഷനിലെ കേസിലെ എണ്ണം രേഖപ്പെടുത്തിയതില്‍ പോലീസ് പിഴവ് വരുത്തുകയായിരുന്നു. പമ്പ പോലീസ് നല്‍കിയ റിപ്പോര്‍ട്ടിലാണ് പിഴവുകള്‍ വന്നത്. എന്നാല്‍ അബന്ധം മനസസിലാക്കിയ പോലീസ് കോടതിയില്‍ ഇന്നലെ പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കോടതിയെ അറിയിച്ച അഞ്ചു കേസുകളിലും സുരേന്ദ്രന്‍ പ്രതിയേ ആയിരുന്നില്ല. ശോഭാ സുരേന്ദ്രന്‍ പ്രതിയായ ഒരു കേസ് സുരേന്ദ്രന്റെ പേരില്‍ അറിയാതെ ഉള്‍പ്പെടുത്തുകയായിരുന്നു. കൂടാതെ ബിജെപി സമരവുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയ മറ്റൊരു കേസിലും സുരേന്ദ്രന്‍ പ്രതിയായിരുന്നില്ല. അതേസമയം റിപ്പോര്‍ട്ടിലുണ്ടായിരുന്ന മറ്റ് മൂന്ന് കേസുകളില്‍ 1198-2018 എന്ന കേസ് അസ്വാഭാവിക മരണത്തിനും, 705-2015 എന്ന കേസ് മദ്യപിച്ച് ട്രാഫിക് നിയമം ലംഘിച്ചതിന് ഒരു ഓട്ടോ ഡ്രൈവര്‍ക്കെതിരെയുമുള്ള കേസായിരുന്നു. 1524-2018 എന്ന കേസ് ഇതുവരെ രജിസ്റ്റര്‍ പോലും ചെയ്തിട്ടില്ല.

അതേസമയം കേസ് നമ്പറും വര്‍ഷവും കേട്ടെഴുതിയതിലെ തെറ്റാണ് റിപ്പോര്‍ട്ടിലെ പിഴവിനു കാരണമെന്നാണ് പോലീസിന്റെ വിശദീകരണം.  പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് സെക്രട്ടേറിയറ്റിന് മുന്നിലെ സമരവുമായി ബന്ധപ്പെട്ട് കണ്‍ന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകള്‍ മാത്രമേ സുരേന്ദ്രനെതിരെയുള്ളത്. ഇത് പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ കണ്ണൂരുലേയും നെടുമ്പാശേരിയിലേയും കേസുകള്‍ ചേര്‍ത്താല്‍ അഞ്ച് കേസുകള്‍ സുരേന്ദ്രനെതിരെയുണ്ട്.

https://www.youtube.com/watch?v=1bCVvrCLD-4

shortlink

Related Articles

Post Your Comments

Related Articles


Back to top button