KeralaLatest News

ബിഷപ്പിനെതിരായ പീഡനക്കേസ്; പുതിയ വെളിപ്പെടുത്തലുമായി കന്യാസ്ത്രീ

കൊ​ച്ചി​:​  പീ​ഡ​ന​ത്തി​ന് ​ഇ​ര​യാ​യ​ ​ക​ന്യാ​സ്ത്രീ​യു​ടെ​ ​നീ​തി​ക്കു​വേ​ണ്ടി​ ​രം​ഗ​ത്തെ​ത്തി​യ​ ​ക​ന്യാ​സ്ത്രീ​ക​ള്‍​ ​താ​മ​സി​ക്കു​ന്ന​ ​കോ​ട്ട​യം​ ​കു​റ​വി​ല​ങ്ങാ​ട് ​മ​ഠ​ത്തി​ല്‍​ ​സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ ​ഏ​ര്‍​പ്പെ​ടു​ത്താ​ന്‍​ ​മി​ഷ​ണ​റീ​സ് ​ഒ​ഫ് ​ജീ​സ​സ് ​സ​ന്യാ​സ​ ​സ​മൂ​ഹ​ത്തി​ന് ​സാ​മ്ബ​ത്തി​ക​ ​ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടെ​ന്ന​ ​മ​ദ​ര്‍​ ​സു​പ്പീ​രി​യ​റു​ടെ​ ​വാ​ദ​ത്തെ​ ​വി​മ​ര്‍​ശി​ച്ച്‌ ​സി​സ്റ്റ​ര്‍​ ​അ​നു​പ​മ​ ​രം​ഗ​ത്ത്.​ ​മ​ദ​ര്‍​ ​സു​പ്പീ​രി​യ​ര്‍​ ​ഉ​യ​ര്‍​ത്തു​ന്ന​ത് ​മു​ട​ന്ത​ന്‍​ ​വാ​ദ​ങ്ങ​ളാ​ണെ​ന്ന് ​സി​സ്റ്റ​ര്‍​ ​വി​മ​ര്‍​ശി​ച്ചു.​ ​ഡ​ല്‍​ഹി​യി​ലാ​യി​രു​ന്ന​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​കാ​ണാ​ന്‍​ ​വി​മാ​ന​ ​ടി​ക്ക​റ്റെ​ടു​ത്ത് ​അ​വി​ടെ​യെ​ത്തി​യ​വ​രാ​ണ് ​ഈ​ ​മ​ദ​ര്‍​ ​സു​പ്പീ​രി​യ​ര്‍​ ​അ​ട​ക്കം​ ​മ​ഠ​ത്തി​ലെ​ 14​ ​പേ​ര്‍.​ ​ഇ​വ​ര്‍​ ​പ​റ​യു​ന്ന​ത് ​പോ​ലു​ള്ള​ ​സാ​മ്ബ​ത്തി​ക​ ​ബു​ദ്ധി​മു​ട്ടു​ക​ളൊ​ന്നും​ ​കു​റ​വി​ല​ങ്ങാ​ട് ​മ​ഠ​ത്തി​നു​ള്ള​താ​യി​ ​അ​റി​യി​ല്ലെ​ന്നും​ ​സി​സ്റ്റ​ര്‍​ ​അ​നു​പ​മ​ ​’​ഫാ​ഷി​’​നോ​ട് ​പ​റ​ഞ്ഞു.​ ​സി​സ്റ്റ​ര്‍​ ​പ​റ​യു​ന്നു:

സി.​സി​ ​ടി.​വി​ ​ കാ​മ​റ​കള്‍ 2015​ല്‍​ ​മ​ഠ​ത്തി​ല്‍​ ​സ്ഥാ​പി​ച്ച​ ​ആ​റ് ​സി.​സി​ ​ടി.​വി​ ​കാ​മ​റ​ക​ളി​ല്‍​ ​ര​ണ്ടെ​ണ്ണം​ ​മാ​ത്ര​മാ​ണ് ​ഇ​പ്പോ​ള്‍​ ​പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.​ ​ബാ​ക്കി​ ​നാ​ലെ​ണ്ണം​ ​കൂ​ടി​ ​എ​ത്ര​യും​ ​വേ​ഗം​ ​റി​പ്പ​യ​ര്‍​ ​ചെ​യ്ത് ​പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ​പൊ​ലീ​സ് ​ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.​ ​പാ​ലാ​ ​ക​ര്‍​മ​ലീ​ത്ത​ ​മ​ഠ​ത്തി​ലെ​ ​സി​സ്റ്റ​ര്‍​ ​അ​മ​ല​ ​ത​ല​യ്ക്ക​ടി​യേ​റ്റ് ​മ​രി​ച്ച​ ​സം​ഭ​വ​ത്തി​ന് ​പി​ന്നാ​ലെ​യാ​ണ് ​പൊ​ലീ​സു​കാ​ര്‍​ ​മ​ഠ​ത്തി​ലെ​ത്തി​ ​സി.​സി​ ​ടി.​വി​ ​കാ​മ​റ​ക​ള്‍​ ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ​നി​ര്‍​ദ്ദേ​ശി​ച്ച​ത്.​ ​

മ​ദ​ര്‍​ ​സു​പ്പീ​രി​യ​ര്‍​ ​പ​റ​യു​ന്ന​ത് ​പോ​ലെ​ ​മ​ഠ​ത്തി​ലെ​ ​അ​ന്തേ​വാ​സി​ക​ളു​ടെ​ ​സ്വ​കാ​ര്യ​ത​യ്ക്കും​ ​സു​ര​ക്ഷ​യ്ക്കും​ ​അ​തു​കൊ​ണ്ട് ​എ​ന്ത് ​കോ​ട്ട​മാ​ണ് ​സം​ഭ​വി​ക്കു​ക​യെ​ന്ന് ​എ​ത്ര​ ​ആ​ലോ​ചി​ച്ചി​ട്ടും​ ​മ​ന​സി​ലാ​വു​ന്നി​ല്ല.
വ​ട്ട​മ​ര​ത്തി​ന്റെ​ ​കൊ​മ്ബു​കള്‍

മ​ഠ​ത്തി​ന്റെ​ ​സു​ര​ക്ഷ​യ്ക്ക് ​ഭീ​ഷ​ണി​യു​യ​ര്‍​ത്തു​ന്ന​ ​ത​ര​ത്തി​ല്‍​ ​കെ​ട്ടി​ട​ത്തി​ലേ​ക്ക് ​ചാ​ഞ്ഞു​നി​ല്‍​ക്കു​ന്ന​ ​വ​ട്ട​മ​ര​ത്തി​ന്റെ​ ​കൊ​മ്ബു​ക​ള്‍​ ​മു​റി​ക്ക​ണ​മെ​ന്നാ​ണ് ​പൊ​ലീ​സി​ന്റെ​ ​മ​റ്റൊ​രു​ ​നി​ര്‍​ദ്ദേ​ശം.​ ​ഉ​പ​യോ​ഗ​ ​ശൂ​ന്യ​മാ​യ​ ​മ​ര​ങ്ങ​ളു​ടെ​ ​കൊ​മ്ബ് ​മു​റി​ച്ചാ​ല്‍​ ​ഓ​ള്‍​ഡേ​ജ് ​ഹോ​മി​ലെ​ ​അ​ന്തേ​വാ​സി​ക​ള്‍​ക്ക് ​എ​ങ്ങ​നെ​യാ​ണ​ത് ​ഉ​പ​ദ്ര​വ​മാ​വു​ക.

മ​ദ​ര്‍​ ​സു​പ്പീ​രി​യ​ര്‍​ ​നി​ര്‍​ദ്ദേ​ശി​ച്ച​പോ​ലെ​ ​പ​രാ​തി​ക്കാ​രി​യാ​യ​ ​സി​സ്റ്റ​ര്‍​ക്കൊ​പ്പം​ ​കു​റ​വി​ല​ങ്ങാ​ട് ​മ​ഠം​ ​വി​ട്ട് ​മ​റ്റൊ​രു​ ​സ​ര്‍​ക്കാ​ര്‍​ ​സ്ഥാ​പ​ന​ത്തി​ലേ​ക്ക് ​പോ​കാ​ന്‍​ ​ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല.​ ​അ​ങ്ങ​നെ​യൊ​രു​ ​ഗ​തി​കേ​ട് ​ഞ​ങ്ങ​ള്‍​ക്ക് ​ഇ​പ്പോ​ഴി​ല്ല.​ ​ബി​ഷ​പ്പ് ​ഫ്രാ​ങ്കോ​ ​മു​ള​യ്ക്ക​ലി​നെ​തി​രെ​ ​പ​രാ​തി​ ​ന​ല്‍​കി​യ​ശേ​ഷം​ ​ഞ​ങ്ങ​ളെ​ ​അ​ടി​ച്ച​മ​ര്‍​ത്താ​നും​ ​മ​ഠ​ത്തി​ല്‍​ ​നി​ന്ന് ​പു​റ​ത്ത് ​ചാ​ടി​ക്കാ​നു​മാ​ണ് ​ചി​ല​ര്‍​ ​ശ്ര​മി​ക്കു​ന്ന​ത്.​ ​പ​രാ​തി​ക്കാ​രാ​യ​ ​ക​ന്യാ​സ്ത്രീ​ക​ള്‍​ക്ക് ​പ്രാ​ര്‍​ത്ഥ​നാ​ ​ജീ​വി​ത​മി​ല്ലെ​ന്ന​ ​ത​ര​ത്തി​ല്‍​ ​വ്യാ​ജ​ ​ആ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ച്ച്‌ ​‌​ഞ​ങ്ങ​ളെ​ ​അ​ടി​ച്ച​മ​ര്‍​ത്താ​നും​ ​ശ്ര​മ​മു​ണ്ട്.

സി​റോ​ ​മ​ല​ബാ​ര്‍​ ​സ​ഭ​യി​ലെ​ ​പു​രോ​ഹി​ത​ന്‍​ ​ഫാ.​ ​അ​ഗ​സ്റ്റി​ന്‍​ ​വ​ട്ടോ​ളി​ ​അ​ച്ച​നെ​ ​പൗ​രോ​ഹി​ത്യ​ ​ജീ​വി​ത​ത്തി​ല്‍​ ​നി​ന്നും​ ​പു​റ​ത്താ​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​ ​എ​ന്തെ​ങ്കി​ലും​ ​ന​ട​പ​ടി​ ​സ​ഭ​യി​ല്‍​ ​നി​ന്നു​മു​ണ്ടാ​കു​ന്ന​ ​പ​ക്ഷം​ ​നീ​തി​ക്കാ​യി​ ​വൈ​ദി​ക​നൊ​പ്പം​ ​നി​ല്‍​ക്കും.​ ​സ​ത്യ​ത്തി​നും​ ​നീ​തി​ക്കും​ ​വേ​ണ്ടി​ ​ശ​ബ്ദി​ക്കു​ന്ന​വ​രെ​ ​നി​ശ​ബ്ദ​രാ​ക്കാ​നും​ ​അ​ടി​ച്ച​മ​ര്‍​ത്താ​നു​മാ​ണ് ​സ​ഭ​ ​ശ്ര​മി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button