Latest NewsKerala

ഡബ്ല്യുസിസി ഹര്‍ജി : മാധ്യമപ്രവര്‍ത്തകരോട് നിലപാട് വ്യക്തമാക്കി മോഹന്‍ലാല്‍

കൊച്ചി  : ഡബ്ല്യുസിസി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയെ അതേ തട്ടില്‍ നിയമപരമായി തന്നെ സമീപിക്കുമെന്ന്  അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍. ഒരുകൂട്ടം സിനിമനടിമാരുടെ സംഘടനയായ വുമണ്‍സ് കളക്ടീവ് ആരോപിച്ചിരിക്കുന്ന മുഴുവന്‍ വിഷയവും കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ അമ്മയുടെ അഭിഭാഷകന്‍ അതിനെല്ലാം വേണ്ട ഉത്തരം നല്‍കുമെന്ന് അമ്മയുടെ പുതിയ പ്രസിഡന്‍റ് കൂടിയായ മോഹന്‍ലാല്‍ മാധ്യമപ്രവര്‍ത്തകരോട് നിലപാട് അറിയിച്ചു.

നവംബര്‍ ആദ്യവാരം ദുബായില്‍ നടക്കുന്ന ഒന്നാണ് നമ്മള്‍ താരനിശയില്‍ ആഭ്യന്തര പരാതി പരിഹാര കമ്മറ്റി വേണമെന്നാണ് ഡബ്ല്യുസിസി ഹെെക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇതുള്‍പ്പെടെ മീറ്റു ആരോപണങ്ങളും നിലനില്‍ക്കുന്നു. ഇതിനെയെല്ലാം നിയമപരമായി തന്നെ നേരിടുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു.

അമ്മയുടെ യോഗത്തില്‍ കേരളത്തിലെ പ്രളയത്തില്‍ പെട്ടവരെ സഹായിക്കുന്നതിനായി ദുബായില്‍ സംഘടിപ്പിക്കപ്പെടുന്ന താരനിശയെപ്പറ്റി മാത്രമാണ് ചര്‍ച്ചചെയ്തത്. ഡബ്ല്യുസിസി വിഷയം സമിതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ലെന്നും മോഹന്‍ ലാല്‍ അറിയിച്ചു. കൂടാതെ അമ്മക്ക് സ്ഥിരമായി ഒരു ഒാഫീസ് വേണ്ടതിന്‍റെ ആവശ്യകതയും യോഗത്തില്‍ ചര്‍ച്ചാവിഷയമായതായി നടന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button