ന്യൂഡല്‍ഹി: വിവാഹിതരായ സ്ത്രീകള്‍ക്കായി ഒരു ആഘോഷം. ആഘോഷങ്ങള്‍ക്ക് പേര് കേട്ട മണിപ്പൂരിലാണ് ഈ പ്രത്യേക ആഘോഷമുള്ളത്. നിംഗോള്‍ ചക്കൗബ എന്ന ആഘോഷമാണ് ഇത്. വിവാഹം കഴിച്ചയച്ച പെണ്മക്കളോടുള്ള സ്നേഹവും മമതയും കാണിക്കുന്നതിനായാണ് ഈ ആഘോഷം. സ്ത്രീകള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു ആഘോഷമാണ് ഇത്. നിംഗോള്‍ എന്നാല്‍ വിവാഹിതരായ പെണ്മക്കളെന്നും ചക്കൗബയെന്നാല് സ്വന്തം വീട്ടിലേക്ക് വിരുന്നിനുള്ള ക്ഷണമെന്നുമാണ് അര്‍ത്ഥമാക്കുന്നത്. കുടുംബബന്ധങ്ങളുടെ ദൃഡത ഊട്ടിയുറപ്പിക്കുന്നതില്‍ ഈ ആഘോഷം ഏറെ പ്രാധാന്യമുള്ളതാണ്.
ആഘോഷ ദിനത്തില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കുഞ്ഞുങ്ങളോടൊപ്പം മാതാപിതാക്കളെ കാണുന്നതിനായി പെണ്മക്കള് സ്വന്തം വീട്ടിലേക്ക് വരും. വിഭവസമൃദ്ധമായ ഭക്ഷണം അവര്‍ക്കായി അവിടെ ഒരുക്കിയിരിക്കും. ഭക്ഷണത്തിന് ശേഷം നല്കായി മാതാപിതാക്കളും സഹോദരങ്ങളും അവര്‍ക്കായി സമ്മാനങ്ങള്‍ കരുതി വെച്ചിട്ടുണ്ടാവും. ആഘോഷങ്ങള്‍ക്ക് കൊഴുപ്പു കൂട്ടുന്നതിനായി മണിപ്പൂരി നൃത്തവും പാട്ടും ഉണ്ട്.
Post Your Comments