KeralaLatest News

സ്‌കൂളുകള്‍ക്ക് വ്യത്യസ്ത പാചകപുരകള്‍ വേണ്ട: ഇനിമുതല്‍ കമ്മ്യൂണിറ്റി കിച്ചണ്‍

സ്‌കൂളുകളിലെ ഉച്ചഭക്ഷത്തിന്റെ പൂര്‍ണ ചുമതല പ്രധാനാധ്യാപകര്‍ക്കായിരുന്നു

കൊച്ചി: സ്‌കൂളുകള്‍ക്ക് ഒരു സ്ഥലത്ത് ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി കമ്മ്യൂണിറ്റി കിച്ചണ്‍ പദ്ധതി വരുന്നു. ഇത് നടപ്പിലാവുന്നതോടെ ഓരോ സ്‌കൂളിലുമുള്ള പാചകപ്പുരകള്‍ ഇനി ഉണ്ടാവില്ല. കുടുംബശ്രീ, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ കമ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുക എന്നതാണ് ലക്ഷ്യം. ഉച്ചഭക്ഷണ ചുമതലയില്‍നിന്ന് പ്രധാനാധ്യാപകരെ ഒഴിവാക്കണമെന്ന ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതിയാണ് കമ്മ്യൂണിറ്റി കിച്ചണ്‍ എന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്.

സ്‌കൂളുകളിലെ ഉച്ചഭക്ഷത്തിന്റെ പൂര്‍ണ ചുമതല പ്രധാനാധ്യാപകര്‍ക്കായിരുന്നു. എന്നാല്‍ മറ്റ് ചുമതലകളോടൊപ്പം ഇതവര്‍ക്ക് വലിയ ബാധ്യതയായിരുന്നു. ഈ സാഹചര്യത്തിലാണ് ഈ വിഷയത്തില്‍ പ്രധാനാധ്യാപകര്‍ക്കുള്ള പ്രയാസങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. അസോസിയോഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പ്രദീപന്റേതായിരുന്നു ഹര്‍ജി.

വിദ്യാലയങ്ങളുടെ അക്കാദമിക കാര്യങ്ങളില്‍ സുപ്രധാന പങ്ക് വഹിക്കേണ്ടയാളാണ് പ്രധാനാധ്യാപകന്‍. ഇവര്‍ക്ക് മറ്റു ചുമതലകള്‍ കൂടുതല്‍ നല്‍കുന്നത് കുട്ടികളുടെ വിദ്യാഭ്യാസത്തെയും സ്‌കൂളിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കാനിടയുണ്ടെന്ന് കോടതി കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് കമ്മ്യൂണിറ്റി കിച്ചണ്‍ എന്ന ആശയം കോടതി മുന്നോട്ട് വച്ചത്. ഈ പദ്ധതി ഗൗരവത്തോടെ പരിഗണിക്കാന്‍ സര്‍ക്കാരിന് കോടതിയുടെ നിര്‍ദ്ദേശമുണ്ട്. അതേസമയം വിദ്യാലയങ്ങളില്‍ എത്തിക്കുന്ന ഭക്ഷണത്തിന്റെ പോഷകവും ശുചിത്വവും പരിശോധിച്ച് ഉറപ്പുവരുത്തുന്ന ചുമതല പ്രധാനാധ്യാപകര്‍ക്കായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button