മുംബൈ: പ്രമുഖ വ്യാപാരി കാറിനുള്ളില്‍ മരിച്ച നിലയില്‍. മുംബൈയിലെ പ്രമുഖ വ്യവസായിയും മുപ്പത്തിയൊമ്പതുകാരനുമായ അശ്വിന് ജെയിനിന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം കാറിനുള്ളില്‍ നിന്നും കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്നും തോക്ക് കണ്ടെടുത്തിട്ടുണ്ട്. ഗോള്‍ഡ് കമ്മീഷന് ഏജന്റായിരുന്ന അശ്വിന് കടക്കെണിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച് ഉച്ചയ്ക്ക് വീട്ടില്‍ നിന്നുമിറങ്ങിയ അശ്വിനെ പിന്നീട് കാണാതാവുകയായിരുന്നു. കടക്കെണിയാകും ആത്മഹത്യയ്ക്ക് കാരണമെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്നനും പോലീസ് വ്യക്തമാക്കി.
Post Your Comments