വിദ്യാനഗര്‍: ദുരൂഹ സാഹചര്യത്തില്‍ ഗര്‍ഭിണിയായ യുവതിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചേരൂരിലെ ഹാരിസിന്റെ ഭാര്യ റമീസ (24)യുടെ മൃതദേഹമാണ് ചേരൂര്‍ തൂക്കുപാലത്തിന് സമീപത്തുനിന്നും ശനിയാഴ്ച ഉച്ചയ്ക്ക് 1.45 മണിയോടെ കണ്ടെത്തിയത്. മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു റമീസ.
വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ ഭര്‍തൃവീട്ടില്‍ നിന്നും റസീമയെ കാണാതായിരുന്നു. റമീസയുടെ ബന്ധു അഷ്‌റഫ് വിദ്യാനഗര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം ചേരൂര്‍ കടവില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.
Post Your Comments