ന്യൂഡല്‍ഹി: പല്ലുതേക്കാനായി നാം എപ്പോഴും തിരഞ്ഞെടുക്കുനന്നത് എപ്പോഴും പ്രമുഖ ടൂത്ത്‌പേസ്റ്റ് ബ്രാന്റുകളെയാണ്. എപ്പോഴും വില കൂടിയ പേസ്റ്റുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ആരെങ്കിലും എപ്പോഴെങ്കിലും അതിന്റെ വിപരീത ഫലങ്ങളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ പുതിയ പഠനങ്ങളെ കുറിച്ചറിഞ്ഞാല്‍ ഇനിമുതല്‍ ഈ പ്രമുഖ പേസ്റ്റുകള്‍ വാങ്ങുമ്പോള്‍ നമ്മള്‍ ഒന്ന് ഭയക്കും.
നിത്യവും പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കുന്നവരില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യതകള്‍ ഏറെയാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. പല പ്രമുഖ ടൂത്ത് പേസ്റ്റുകളിലും അടങ്ങിയിരിക്കുന്ന ട്രൈക്ലോസാന്‍ എന്ന രാസപദാര്‍ത്ഥമാണ് ഇതിന് കാരണം. ബാക്ടീരിയയുടെ പ്രവര്‍ത്തനം മരവിപ്പിക്കുന്നതിനായി ശുചീകരണ ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന വസ്തുവാണ് ട്രൈക്ലോസാന്‍.
ലോകത്തെമ്പാടുമുള്ള പല പ്രമുഖ ടൂത്ത് പേസ്റ്റുകളിലും ഈ രാസപദാര്‍ത്ഥം വ്യാപകമായി ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇത് മോണയുടെ ആരോഗ്യത്തേയും ട്രൈക്ലോസാന്‍ ബാധിക്കുന്നുവെന്നും പഠനം വിശദമാക്കുന്നു. മനുഷ്യ ശരീരത്തിലുള്ള ക്യാന്‍സര്‍ കോശങ്ങളെ ഉദ്ദീപിപ്പിക്കാന്‍ ട്രൈക്ലോസാന് സാധിക്കുന്നെന്നാണ് പഠനം വിശദമാക്കുന്നത്. ഹോര്‍മോണുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാനും ട്രൈക്ലോസാന് സാധിക്കുമെന്നാണ് കണ്ടെത്തലുകള്‍.
മസാച്യുസെറ്റ്‌സ് സര്‍വ്വകലാശാല നേരത്തെ നടത്തിയ പഠനങ്ങളില്‍ വളരെ കുറഞ്ഞ നേരത്തേയ്ക്ക് ശരീരവുമായി സമ്പര്‍ക്കമുള്ളതിനാല്‍ ക്യാന്‍സര്‍ കോശങ്ങളെ ഉദ്ദീപിപ്പിക്കാനുള്ള സാധ്യത കുറവാണെന്നായിരുന്നു വിലയിരുത്തല്‍. കെമിക്കല്‍ റിസര്‍ച്ച് ഇന്‍ ടോക്‌സിക്കോളജി ജേര്‍ണലിലാണ് പഠനം പ്രസിദ്ധികരിച്ചിക്കുന്നത്.
Post Your Comments