കൊട്ടാരക്കര: രാത്രിയില്‍ മുറിയില്‍ ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടിയെ പുലര്‍ച്ചയ്ക്ക് വീടിനു മുന്നില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര മുട്ടറ സ്വദേശിനിയായ പത്താം ക്ലാസ്സുകാരിയെയാണ് ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.
പെണ്‍കുട്ടിയെ ആദ്യം കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. അതേസമയം പെണ്‍കുട്ടിയുടെ നില ഗുരുതരമല്ല.
രാവിലെ ബന്ധുക്കളാണ് പെണ്‍ക്കുട്ടിയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. രാത്രിയില്‍ വീട്ടിലെത്തിയ രണ്ടു യുവാക്കള്‍ തന്നെ വീട്ടില്‍ നിന്നും വലിച്ചിറക്കി പൊള്ളലേല്‍പ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments