മലപ്പുറം: സ്‌കൂളില്‍ നിന്ന് മടങ്ങുന്ന വഴി ഇടിമിന്നലേറ്റ് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു. കൊണ്ടോട്ടിയില്‍ ആണ് സംഭവം. കൊണ്ടോട്ടി കൊട്ടുകര ഹയര്‍സെക്കന്ററി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ ഫര്‍സാനയാണ് മരിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post Your Comments