കൊച്ചി: വിദേശനാണ്യ വിപണിയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ. ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണ വില ഇടിഞ്ഞതാണ് രൂപയ്ക്ക് കരുത്തായത്. അതേസമയം തുടർച്ചയായ മൂന്നാം ദിവസവും ഓഹരി വിപണി നഷ്ടത്തിലാണ്. വ്യാഴാഴ്ച സെന്‍സെക്സ് 218.78 പോയിന്റ് നഷ്ടത്തില്‍ 34981.02ലും നിഫ്റ്റി 73.20 പോയിന്റ് താഴ്ന്ന് 10526.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1088 കമ്ബനികളുടെ ഓഹരികള്‍ നേട്ടം കൈവരിച്ചപ്പോള്‍ 1511 ഓഹരികള്‍ നഷ്ടം നേരിട്ടു.
അദാനി പോര്‍ട്സ്, ഒഎന്‍ജിസി, എച്ച്‌ഡിഎഫ്സി, ഡോ.റെഡ്ഡീസ് ലാബ്, ഇന്‍ഫോസിസ്, ഹീറോമോട്ടോര്‍കോര്‍പ്, ടിസിഎസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും. എംആന്റ്‌എം, ഐഒസി, ഹിന്‍ഡാല്‍കോ, വിപ്രോ, ടാറ്റ സ്റ്റീല്‍, ആക്സിസ് ബാങ്ക്, കോള്‍ ഇന്ത്യ, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Post Your Comments