ശരിക്കും പറഞ്ഞാല്‍ ബിരിയാണികളുടെ സുല്‍ത്താനാണ് കോഴിക്കോടന്‍ ദം ബിരിയാണി. ഇതിന്റെ മറ്റൊരു പ്രത്യേകത കോഴിക്കോടന്‍ സ്വദേശികളില്‍ വലിയൊരു വിഭാഗത്തിന് ഇത് ഉണ്ടാക്കാനറിയാം എന്നതാണ്. കോഴിക്കോടന്‍ ദം ബിരിയാണിക്ക് എപ്പോഴും ഒരു പ്രത്യേകതയുണ്ട്. ഇതിന്റെ ചേരുവകളും അത് തയ്യാറാക്കുന്ന രീതിയും തന്നെയാണ് ഇതിന് കാരണം. മറ്റ് നാടുകളില്‍ പോലും ഏറെ ആരാധകരുള്ള ഈ ബിരിയാണി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍
ചിക്കന്‍ 2 കിലോ
ബിരിയാണി അരി 2 കിലോ
ഡാല്‍ഡ 200 ഗ്രാം
പശുനെയ്യ് 2 ടീസ്പൂണ്‍
മുളകുപൊടി 2 ടീസ്പൂണ്‍
ഗരംമസാല 2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി 2 ടീസ്പൂണ്‍
തക്കാളി 250 ഗ്രാം
ഇഞ്ചി 2 കഷ്ണം പച്ചമുളക് 100 ഗ്രാം വെളുത്തുള്ളി 25 ഗ്രാം
സവാള (ചെറുതായി അരിഞ്ഞത്)- 1 കിലോ കേരറ്റ് (ചെറുതായി അരിഞ്ഞത്)- 100 ഗ്രാം ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ പകുതി എടുത്ത് അരച്ചു വെക്കുക.
അരി വേവിച്ചു ഊറ്റിവെക്കുക. ഒരു പാനില്‍ ആദ്യം ഇറച്ചി ഇടുക. ഇതിലേക്ക് ബാക്കിയുള്ള ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവയും മഞ്ഞള്‍പൊടി, മുളകുപൊടി, ഗരംമസാല എന്നിവ 1 ടീസ്പൂണ്‍ വീതവും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
കുറച്ചു സമയം പാകത്തിന് ചൂടില്‍ നന്നായി ഇളക്കുക. ഇതിലേക്ക് ഡാല്‍ഡ ചേര്‍ത്ത് അതില്‍ കോഴി പൊരിച്ചു കോരുക. ബാക്കിയുള്ള ഡാല്ഡയില് സവാള വഴറ്റി പാകമായിവരുമ്പോള്‍ അരപ്പ്, മഞ്ഞള്‍പൊടി, മുളക് പൊടി എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് തക്കാളി, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കുക. പാകമായാല്‍ മസാലയിലേക്ക് ചോറ് ചേര്‍ത്ത് കുറച്ചു കാരറ്റും പശുവിന് നെയ്യും മുകളില്‍ ഇട്ട് ചെറുതീയില്‍ പതിനഞ്ചു മിനിട്ട് മൂടിവെക്കുക.
Post Your Comments