KeralaLatest News

അഭിമാനമായി ലൈഫ് പദ്ധതി; പൂർത്തിയാക്കിയത് അര ലക്ഷത്തോളം വീടുകൾ

തിരുവനന്തപുരം: ലൈഫ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പൂർത്തിയായത് 48,197 വീടുകള്‍. അവശേഷിക്കുന്ന 5,839 വീട് താമസിയാതെ യാഥാര്‍ഥ്യമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. അതേസമയം ലൈഫ് മിഷന്റെ രണ്ടാം ഘട്ടപ്രവര്‍ത്തനങ്ങള്‍ വേഗതയിൽ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. രണ്ടാം ഘട്ടത്തില്‍ ഭൂമിയുളള ഭവനരഹിതരില്‍ 1,84,255 പേരാണ് ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെട്ടത്. ഗുണഭോക്താക്കളില്‍ 78,565 പേര്‍ രേഖകള്‍ സമര്‍പ്പിച്ച് ധനസഹായത്തിന് അര്‍ഹത നേടിയുണ്ട്. ഇതില്‍ 59,600 വീടുകളുടെ നിര്‍മാണം ആരംഭിച്ചു. ഇവര്‍ക്ക് നാലുലക്ഷം രൂപയാണ് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ലൈഫ് മിഷന്റെ രണ്ടാം ഘട്ടപ്രവര്‍ത്തനങ്ങള്‍ വേഗതയില്‍ പുരോഗമിക്കുന്നതായി വിലയിരുത്തല്‍. രണ്ടാം ഘട്ടത്തില്‍ ഭൂമിയുളള ഭവനരഹിതരില്‍ 1,84,255 പേരാണ് ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെട്ടത്. ഗുണഭോക്താക്കളില്‍ 78,565 പേര്‍ രേഖകള്‍ സമര്‍പ്പിച്ച് ധനസഹായത്തിന് അര്‍ഹത നേടിയുണ്ട്. ഇതില്‍ 59,600 വീടുകളുടെ നിര്‍മാണം ആരംഭിച്ചു. ഇവര്‍ക്ക് നാലുലക്ഷം രൂപയാണ് നല്‍കുന്നത്.

തീരദേശസംരക്ഷണനിയമം, തണ്ണീര്‍ത്തടനിയമം എന്നിവ അനുസരിച്ച് വീടിന് അനുമതി ലഭിക്കാത്തവരുടെ കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് ജില്ലാകലക്ടര്‍മാരെ ചുമതലപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗം. തീരുമാനിച്ചു. 2019 മെയ് മാസത്തോടെ ബാക്കിയുളള വീടുകളും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ഭൂരഹിത ഭവനരഹിതര്‍ക്കുളള ഭവനസമുച്ചയങ്ങള്‍ പണിയുന്നതിന് 580 ഏക്കര്‍ സ്ഥലം വിവിധ ജില്ലകളില്‍ കണ്ടെത്തിയിട്ടുണ്ട്. എല്ലാ ജില്ലയിലും ഓരോ ഭവനസമുച്ചയത്തിന്‍റെ നിര്‍മാണം 2019 ഫെബ്രുവരിയില്‍ ആരംഭിക്കാന്‍ കഴിയും.

വിവിധ പദ്ധതികളില്‍ നിന്ന് വായ്പയെടുത്ത ശേഷം നിര്‍മാണം മുടങ്ങിക്കിടന്ന 48,197 വീടുകള്‍ ലൈഫ് മിഷന്റെ ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കി. അപൂര്‍ണ ഭവനങ്ങളായി കണ്ടെത്തിയത് 54,036 വീടുകളാണ്. ബാക്കിയുളള 5,839 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. വാസയോഗ്യമല്ലാത്ത വീടുകളുടെ നവീകരണം അവസാനഘട്ടമായാണ് ഏറ്റെടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button