Latest NewsUSA

ലഹരിക്കായി ഡിയോഡറന്റ് ഉപയോഗിച്ച യുവാവിന് സംഭവിച്ചത് ഇങ്ങനെ

സുഗന്ധത്തിനായി ഉപയോഗിക്കുന്ന ഡിയോഡറന്റ് വായില്‍ ചെന്നതാണ് മരണ കാരണം

വാഷിംഗ്ടണ്‍: ലഹരിക്കായി ഡിയോഡറന്റ് ഉപയോഗിച്ച അമേരിക്കന്‍ സ്വദേശിക്ക് ദാരുണാന്ത്യം. ലഹരിമരുന്നിനു അടിമയായിരുന്ന പത്തൊമ്പതുകാരനാണ് ഡിയോഡറന്റ് മുഖത്തേക്ക് അടിച്ചതിനെ തുടര്‍ന്ന് മരിച്ചത്. ഇയാള്‍ അടുത്തിടെയാണ് ലഹരിമരുന്നു വിമോചനകേന്ദ്രത്തില്‍നിന്നു ചികിത്സ കഴിഞ്ഞു പുറത്തു വന്നത്. എന്നാല്‍ വീണ്ടും ലഹരിക്ക് അടിമപ്പെട്ട ഇയാള്‍ ലഹരി ഉപയോഗിക്കാനുള്ള പുതുവഴികള്‍ തേടുന്നതിനിടെയാണ് ഡിയോഡറന്റ് പരീക്ഷണം നടത്തിയത്.

സുഗന്ധത്തിനായി ഉപയോഗിക്കുന്ന ഡിയോഡറന്റ് വായില്‍ ചെന്നതാണ് മരണ കാരണം. യുവാവ് ടവ്വല്‍കൊണ്ട് മുഖം മറച്ചിരുന്നെങ്കിലും  സ്‌പ്രേ മുഖത്തേക്ക് അടിച്ച സമയത്ത് പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഡിയോഡറന്റ് അമിതയളവില്‍ ശരീരത്തിനുള്ളിലെത്തിയതാകാം മരണ കാരണമെന്നാണ് നിഗമനം.

സ്‌പ്രേ പോലെയുള്ള വസ്തുക്കള്‍ വായിലേക്ക് നേരിട്ട് അടിച്ചു കൊണ്ടുള്ള അത്യന്തം അപകടകരമായ ലഹരി മരുന്നു പ്രയോഗങ്ങള്‍ കൗമാരക്കാര്‍ക്കിടയില്‍ ധാരാളം കണ്ടു വരുന്നുണ്ട്. ഇത്തരം ലഹരി മരുന്ന് പ്രവണതകള്‍  അപകടകരമാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ഇന്നത്തെ യുവത്വം ഇതെല്ലാം അവഗണിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button