Latest NewsKerala

ശബരിമല വിഷയം : മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തി

പ്രശ്‌നങ്ങള്‍ പരിശോധിക്കാമെന്നും, വേഗത്തില്‍ നടപടിയെടുക്കാമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി

തിരുവനന്തപുരം : ശബരിമല വിഷയത്തെ കുറിച്ച് സംസാരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനുമായി ഗവര്‍ണര്‍ പി. സദാശിവം കൂടിക്കാഴ്ച്ച നടത്തി. വിവിധ നേതാക്കന്മാരില്‍നിന്നും പൊതുജനങ്ങളില്‍നിന്നും ശബരിമലയിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് പരാതികൾ ലഭിച്ചതോടെയും, യുവതീ പ്രവേശനത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലുമാണ് മുഖ്യമന്ത്രിയെ ചര്‍ച്ചയ്ക്കായി ഗവര്‍ണര്‍ രാജ്ഭവനിലേക്കു ക്ഷണിച്ചത്.

അരമണിക്കൂര്‍ നീണ്ടു നിന്ന കൂടികാഴ്ചയിൽ  ശബരിമല പൊലീസ് നടപടിയില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഉന്നയിച്ച പരാതികള്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. കൂടാതെ ശബരിമലയിലെ പൊലീസ് നടപടികളെക്കുറിച്ച് ഉയര്‍ന്ന പരാതികളും, സിആര്‍പിസി സെക്ഷന്‍ 144 അനുസരിച്ച് പ്രഖ്യാപിച്ച് നിരോധനാജ്ഞ പിന്‍വലിക്കുന്നതിനുള്ള സാധ്യതകളും,ശബരിമലയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നല്‍കിയ നിര്‍ദേശങ്ങളും ചര്‍ച്ചയായി.

 അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ സന്നിധാനത്തും പമ്പയിലും നിലയ്ക്കലും കുടിവെള്ളം, ശൗചാലയം, വിശ്രമമുറികള്‍ എന്നിവ കുറവാണെന്ന പരാതിയില്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും, നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് കൂടുതല്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്‌തു. പ്രശ്‌നങ്ങള്‍ പരിശോധിക്കാമെന്നും, വേഗത്തില്‍ നടപടിയെടുക്കാമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ശബരിമല കര്‍മ സമിതിയും ബരിമലയിലെ നിയന്ത്രണങ്ങളും അസൗകര്യങ്ങളും സംബന്ധിച്ച് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇന്നലെ കെ.എം.മാണി എംഎല്‍എയും ഗവര്‍ണറെ കണ്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button