KeralaLatest NewsIndia

പോലീസ് പ്രതിരോധത്തിൽ, യതീഷ് ചന്ദ്രക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം

തിരുവനന്തപുരം: ക്രമസമാധാനം പാലിക്കാന്‍ നിലയ്ക്കലിലും സന്നിധാനത്തും ചുമതലപ്പെടുത്തിയ ജൂനിയർ ആയിട്ടുള്ള ഐ.പി.എസ് ഉദ്യോഗസ്ഥരെ ഹൈക്കോടതി അതിരൂക്ഷമായി വിമര്‍ശിച്ചതോടെ പൊലീസ് പ്രതിരോധത്തിലായി. 14 വര്‍ഷം സ്പെഷ്യല്‍ ഓഫീസറായി പരിചയമുള്ള ഐ.ജിമാരായ പി. വിജയന്‍, എസ്. ശ്രീജിത്ത് എന്നിവരെ ഒഴിവാക്കി ഇവരെ നിയമിച്ചതിൽ സർക്കാരും ഇപ്പോൾ പ്രതിരോധത്തിലാണ്.

ഹൈക്കോടതിയുടെ പരാമർശം കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ യതീഷ് ചന്ദ്രക്കെതിരെ പ്രതിഷേധം ആഞ്ഞടിക്കുകയാണ്. തിരുവനന്തപുരത്തും തൃശൂരും തക്കലയിലുമാണ് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ അധിക്ഷേപിച്ചുവെന്ന ആരോപണമുന്നയിച്ച് പ്രതിഷേധം നടന്നത് . ബിജെപി ജില്ലാ പ്രസിഡന്റ്‌ എസ് സുരേഷിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. പ്രവര്‍ത്തകര്‍ എസ്പിയുടെ കോലം കത്തിച്ചു . തമിഴ്നാട് അതിര്‍ത്തി പ്രദേശമായ തക്കലയിലും യതീഷ് ചന്ദ്രയ്ക്കെതിരെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു .

കേരളത്തില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ തടഞ്ഞായിരുന്നു പ്രതിഷേധം . അവിടെനിന്നും തിരുവനന്തപുരത്തേക്ക് വന്ന ഒരു ബസ്സും, നാഗര്‍കോവിലെക്ക് പോയ രണ്ടു കെ.എസ്.ആര്‍.ടി.സി ബസുകളും തടഞ്ഞു .തൃശ്ശൂരില്‍ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്കും മാര്‍ച്ച്‌ നടത്തി . പോലീസ് പ്രതിഷേധക്കാരെ ബാരിക്കേഡ് തീര്‍ത്ത് തടഞ്ഞു .. കേന്ദ്രമന്ത്രിയും പൊലീസ് സൂപ്രണ്ടും തമ്മില്‍ പ്രോട്ടോക്കോളില്‍ പത്ത് തട്ടുകളുടെ വ്യത്യാസമുണ്ട്. ഔദ്യോഗിക സന്ദര്‍ശനമല്ലെങ്കിലും കേന്ദ്രമന്ത്രിയെത്തുമ്പോള്‍ പ്രോട്ടോക്കോള്‍ പാലിച്ചേ പറ്റൂ.

എങ്ങനെ പെരുമാറണമെന്നും എന്തു വിളിക്കണമെന്നും എങ്ങനെ ബഹുമാനിക്കണമെന്നും ചട്ടങ്ങളുണ്ട്. ഇതുപ്രകാരം യതീഷ്‌ചന്ദ്രയുടേത് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് സംസ്ഥാനത്തോട് നിര്‍ദ്ദേശിക്കാനാവും. പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലുള്ള പഴ്സണല്‍ മന്ത്രാലയത്തിനു കീഴിലാണ് ഐ.പി.എസ് ഉദ്യോഗസ്ഥര്‍.

ഉദ്യോഗസ്ഥനെതിരേ നടപടി തുടങ്ങാന്‍ കേന്ദ്രമന്ത്രിയുടെ വിവരണം മാത്രം മതി.അതേസമയം, ഐ.ജി വിജയ്സാക്കറെയും എസ്.പി യതീഷ്ചന്ദ്രയും നല്ലരീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇരുവരെയും മാറ്റേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button