ബാംഗ്ലൂര്‍: രാജ്യത്ത് ഉള്ളി വിലയില്‍ വന്‍ വിലക്കുറവ്. കിലോയ്ക്ക് ഒരു രൂപയായിട്ടാണ് ഉള്ളിവില കൂപ്പുകുത്തിയത്. ഉള്ളി കൃഷിക്ക് പേരുകേട്ട കര്‍ണാടകയിലാണ് മൊത്ത കച്ചവട വിപണിയില്‍ ഈ വില.
കഴിഞ്ഞ ആഴ്ചവരെ ഇവിടെ നൂറ് കിലോയ്ക്ക് 500 രൂപയായിരുന്നു വില. എന്നാല്‍ ഒരാഴ്ചക്കിടയില്‍ ഈ വില കുറഞ്ഞുവന്ന് നൂറ് കിലോയ്ക്ക് 200 രൂപ എന്ന അവസ്ഥയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. അതിനുശേഷം ഇപ്പോള്‍ ലഭിക്കുന്നതാകട്ടെ നൂറ് കിലോയ്ക്ക് നൂറ് രൂപയും. ഉള്ളി വില ഇത്തരത്തില്‍ നിലംപതിച്ചതോടെ കൃഷി ചെയ്യുന്നവരോക്കെ പ്രതിസന്ധിയിലായിരിക്കുകയാണ്.
Post Your Comments