മലപ്പുറം: ശബരിമല ദര്‍ശനത്തിന് തയാറാണെന്നറിയിച്ച യുവതികള്‍ക്കൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്ത അപര്‍ണാ ശിവകാമിയുടെ വീടിന് നേരെ പുലര്‍ച്ചെ രണ്ടരയോടെ ആക്രമണമുണ്ടായിരുന്നു. ഇതിനു പപിന്നാലം വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അപര്‍ണ. മലപ്പുറം: ശബരിമലയ്ക്ക് പോകണമെന്ന് ഉദ്ദേശിച്ചിരുന്നില്ല, എന്നാല്‍ ഇനി പോകാന്‍ താല്‍പര്യമുണ്ടെന്ന് അപര്‍ണ വ്യക്തമാക്കി.
ഫെയ്സ്ബുക്കില്‍ അപര്‍ണയിട്ട കുറിപ്പിലാണ് ആകമ്രണത്തെ കുറിച്ച് പറയുന്നത്. ‘മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന അയല്‍വാസികളുടെ വണ്ടികളൊക്കെ സേഫ് ആണ്. 3 വലിയ കരിങ്കല്‍ക്കഷ്ണങ്ങള്‍ മുറ്റത്ത് കിടക്കുന്നുണ്ട്. മുറിയിലേയ്ക്ക് കല്ലുകളൊന്നും വീണിട്ടില്ല.ചില്ല് മുറിയിലാകെ ചിതറിത്തെറിച്ചിട്ടുണ്ട്. വഴിയില്‍ നിന്ന് ബൈക്ക് സ്റ്റാര്‍ട്ട് ആക്കി പോകുന്ന ശബ്ദം കേട്ടിരുന്നു’.
രാവിലെ പൊലീസ് എത്തി പരിശോധന നടത്തിയെന്നും കേസ് എടുത്തതായും അവര്‍ പറഞ്ഞു.രേഷ്മ നിഷാന്ത് അടക്കമുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ പോകുന്നതുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനം വിളിച്ചത് അപര്‍ണ ശിവകാമിയുടെ നേതൃത്വത്തിലായിരുന്നു. പൊലീസ് സംരക്ഷണം ഉറപ്പാക്കിയാല്‍ ശബരിമല ദര്‍ശനത്തിന് തയാറാണെന്ന് യുവതികള്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദമാക്കിയിരുന്നു. പൊലീസ് സംരക്ഷണം ഉറപ്പാക്കിയാല്‍ ശബരിമല ദര്‍ശനത്തിന് തയാറാണെന്നറിയിച്ച യുവതികള്‍ക്കൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്ത യുവതിയാണ് അപര്‍ണ
Post Your Comments