പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി രൂപീകരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേരള ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിൽ നിന്നും ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. ചടങ്ങിൽ ബോർഡ് ചെയർമാൻ കെ.വി. ജോസ്, ഡയറക്ടർമാരായ കെ.ജി. തമ്പി കണ്ണാടൻ, സി.പി. മുരളി, ഇ. ദിവാകരൻ, സെക്രട്ടറി കെ.എസ്. ബിജു, അക്കൗണ്ട്സ് ഓഫീസർ സി. അജയകുമാർ, എക്സിക്യൂട്ടീവ് ഓഫീസർ അരുൺ സി.വി, സീനിയർ സൂപ്രണ്ട് ദിനിൽകുമാർ. ജി എന്നിവർ പങ്കെടുത്തു.
Post Your Comments