
ഷാര്‍ജ: ഇന്‍ഡസ്ട്രിയല്‍ ഏരിയ 13ലെ വ്യവസായ മേഖലയിലുണ്ടായ തീപിടുത്തത്തില്‍ പെര്‍ഫ്യൂം ഫാക്ടറി കത്തി നശിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം. ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയാണ് തീ പൂര്‍ണ്ണമായും അണയ്ക്കാന്‍ കഴിഞ്ഞത്. അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സിവില്‍ ഡിഫന്‍സ് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അടുത്തുള്ള മൂന്ന് സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്‌നിശമന സേനയെത്തി തീയണയ്ക്കുകയായിരുന്നു. സമീപത്തെ മറ്റ് ഗോഡൗണുകളിലേക്ക് തീപടരാതെ നിയന്ത്രണവിധോയമാക്കാന്‍ കഴിഞ്ഞതിനാലാണ് വന്‍ ദുരന്തമൊഴിവായത്. ഫോറന്‍സിക് വിദഗ്ദര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
Post Your Comments