KeralaLatest News

ഫേസ് ബുക്ക് പ്രണയത്തിനൊടുവില്‍ കാമുകന്‍ കാമുകിയെ തേടിയെത്തി ; നേരിട്ട് കണ്ടപ്പോഴോ അത്രക്ക് പോരാ : പിന്നെ ബന്ധുക്കളുടെ വക അടി.. പിടി..! അവസാനം വിവാഹത്തില്‍ കലാശം : കോട്ടയത്തരങ്ങേറിയ നാടകീയമായ സംഭവവികാസങ്ങള്‍ ഇങ്ങനെ !!

അരങ്ങേറിയ നാടകീയ സംഭവമിങ്ങനെ...

ഫേസ് ബുക്ക്   പ്രണയം വഴിവെച്ചത് സംഘര്‍ഷഭരിതമായ വിവാഹക്കൊട്ടിക്കലാശത്തിലേക്ക്.. കോട്ടയം കോടിമതയിലുളള പളളിപ്പുറത്ത് കാവിലുളള ക്ഷേത്ര പരിസരമാണ് ഫെയ്ല് ബുക്ക് പ്രണയിതാക്കളുടെ ബന്ധുക്കള്‍ തമ്മിലുളള വാഗ്വാദങ്ങള്‍ക്കും കെെയ്യാംകളിക്കും സാക്ഷിയാകേണ്ടി വന്നത്. ബന്ധുക്കള്‍ തമ്മിലുളള അടി പിടിക്കിടയില്‍ കാമുകന്‍റെ അമ്മ പെണ്‍കുട്ടിക്കിട്ട് ഒന്ന് പൊട്ടിച്ചതായും അറിവുണ്ട്. ജാതി സംബന്ധമായ മാനക്കേടാണ് പെണ്‍കുട്ടിയെ മര്‍ദ്ധിക്കുന്ന വക്കിലേക്ക് സ്ഥിതിഗതികള്‍ എത്തിച്ചതെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പ്രതിഷേധ സ്വരം . എന്തൊക്കെയായാലും ഈ കോലാഹലങ്ങള്‍ക്കിടയിലും വിവാഹം മംഗളകരമായി പര്യവസാനിച്ചു.

അരങ്ങേറിയ നാടകീയ സംഭവമിങ്ങനെ…

കോട്ടയം സ്വദേശിയായ യുവാവ് നാളുകളായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന പ്രവാസിയാണ്. ഈ കാലയളവിലാണ് യുവാവ് കൊട്ടാരക്കര സ്വദേശിനിയായ യുവതിയുമായി ഫെയ്സ്ബുക്കിലൂടെ പ്രണയത്തിലാകുന്നത്. പ്രണയം തട്ട് മാറാതെ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് യുവാവ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയത്. നാട്ടിലെത്തിയ ഉടനെ യുവാവ് വെച്ച് പിടിച്ചത് പ്രിയതമയെ കാണാന്‍. കൊട്ടാരക്കരയിലെത്തിയ യുവാവ് പ്രണയിനിയുമായി സമാഗമിച്ചു. പക്ഷേ യുവാവ് കണക്ക് കൂട്ടിയ സങ്കല്‍പ്പങ്ങളിലുളള പെണ്ണായിരുന്നില്ല നേരിട്ട് കണ്ടപ്പോള്‍ എന്നാണ് അറിവ് തുടര്‍ന്ന് യുവാവ്‍ പിന്‍വാങ്ങാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി. യുവതി യുവാവിനെ വിട്ട് പോകില്ലെന്നായി. ഒടുവില്‍ യുവതിയുമായി യുവാവ് സ്വദേശമായ അയ്മനത്തെത്തി ഒരു ദിവസം ഒന്നിച്ച് കഴിയുകയും ചെയ്തു. അന്നേ ദിവസം ഇരു കുടുബാംഗങ്ങളേയും നാളെ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരാകുന്നു എന്ന വിവരവും കെെമാറി.

സന്ദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഇരുവരുടേയും ബന്ധുക്കള്‍ പളളിപ്പുറത്ത് ക്ഷേത്രത്തില്‍ എത്തി. എന്നാല്‍ 11 മണികഴിഞ്ഞതിനാല്‍ വിവാഹം തടസ്സപ്പെട്ടു. തുടര്‍ന്നാണ് നാടകീയമായ രംഗങ്ങള്‍ക്ക് തുടക്കമായത് . ഇരു പക്ഷവും അങ്ങോട്ടും ഇങ്ങോട്ടും പലതും പറഞ്ഞു. വിഷയം കലുഷിതമായി. രംഗം കൂടുതല്‍ യുദ്ധസമാനമായി.ഇതിനിടയയിലാണ് യുവാവിന്‍റെ അമ്മ യുവതിയെ മര്‍ദ്ദിച്ചത്. പിന്നെയങ്ങോട്ട് സ്ഥിതി പിടിച്ചാല്‍ നിക്കാത്തതായി. പോലീസിന് ഇടപെടേണ്ടി വന്നു. സ്റ്റേഷനില്‍ കൊണ്ടുപോയി യുവതിയുടെ ഇഷ്‍ടം ചോദിച്ചു. യുവതിക്ക് വിവാഹത്തിന് സമ്മതമാണെന്ന കടുത്ത നിലപാടായിരുന്നു. ഇതോടെ ഇഷ്ടക്കേട് ഉണ്ടായിരുന്നെന്ന് പറയപ്പെടുന്ന കാമുകനും വഴങ്ങേണ്ടിവന്നു.

പിന്നീട് ഇരുപക്ഷവും ക്ഷേത്രത്തില്‍ വെച്ച് വിവാഹത്തിന് സമ്മതമാണെന്ന് വ്യക്തമാക്കി. അടുത്ത ദിവസം അമ്പലത്തില്‍ എത്തിയ ഇരു കുടുംബവും വീണ്ടും വളക്കും വക്കാണവും ആയെന്നാണ് റിപ്പോര്‍ട്ട്. പോലീസിന് പ്രശ്നത്തില്‍ വീണ്ടും ഇടപെടേണ്ടി വന്നു. ഇരുകൂട്ടരേയും കോടതിയില്‍ ഹാജരാക്കി. കോടതി വിവാഹത്തിന് സമ്മതം മൂളിയതോടെ ഫെയ്സ്ബുക്ക് പ്രണയത്തില്‍ അരങ്ങറിയ നാടകീയമായ മുഹൂര്‍ത്തങ്ങള്‍ക്ക് ശുഭപര്യാവസാനിയായി. യുവതിയുടെ കടും പിടുത്തത്തില്‍ വിസമ്മതമുണ്ടെന്ന് പറയപ്പെടുന്ന യുവാവ് മിന്ന് ചാര്‍ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button