ന്യൂ ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനു (ഇവിഎം) പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന പൊതുതാല്പര്യ ഹര്‍ജിയാണ് തള്ളിയത്. എല്ലാ സംവിധാനങ്ങളും ഉപകരണങ്ങളും മികച്ച രീതിയില്‍ ഉപയോഗിക്കാനും ഉപയോഗിക്കാതിരിക്കാനും പറ്റുമെന്നും ഇക്കാര്യത്തില്‍ എപ്പോഴും സംശയം ഉണ്ടാകുമെന്നും ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
ന്യായ് ഭൂമി എന്ന സന്നദ്ധ സംഘടനയാണ് തെരഞ്ഞെടുപ്പില്‍ ഇവിഎം ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇതിനാല്‍ ബാലറ്റ് പേപ്പര്‍ സംവിധാനം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നത്.
Post Your Comments