KeralaLatest NewsIndia

ശരണം വിളിച്ചതിന് അറസ്റ്റിലായ അയ്യപ്പ ഭക്തർക്ക് വൻ സ്വീകരണം: വിവിധ ഇടങ്ങളിൽ അമ്മമാരുടെ സ്നേഹ പ്രകടനം

വാദ്യമേളത്തോടെയായിരുന്നു ഭക്തരെ സ്വീകരിച്ചത്. അമ്മമാര്‍ അയ്യപ്പന്മാരെ ഷാള്‍ അണിയിച്ചു.

തിരുവനന്തപുരം: സന്നിധാനത്ത് അയ്യപ്പ നാമം ജപിച്ചതിന്റെ പേരില്‍ ഇരുമുടിക്കെട്ടുമായി ജയിലിലടച്ച 69 അയ്യപ്പഭക്തര്‍ക്ക് വൻ സ്വീകരണം . മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പുറത്തു വന്ന അയ്യപ്പന്മാരെ ശരണം വിളിയോടെയാണ് സ്വീകരിച്ചത്. പത്തനംതിട്ട കോടതി ജാമ്യം നല്‍കിയിതിനെ തുടര്‍ന്ന് രാത്രിയോടെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും മോചിതരായ 69 അയ്യപ്പഭക്തര്‍ക്കു ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ആണ് സ്വീകരണം നല്‍കിയത്.

വാദ്യമേളത്തോടെയായിരുന്നു ഭക്തരെ സ്വീകരിച്ചത്. അമ്മമാര്‍ അയ്യപ്പന്മാരെ ഷാള്‍ അണിയിച്ചു. തുടര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ വിവിധ ഇടങ്ങളിലെ സ്വീകരണത്തിന് ശേഷം പഴവങ്ങാടി ഗണപതി കോവിലിന് മുന്നിലും സ്വീകരണം നല്‍കി. ജാമ്യം ലഭിച്ചതറിഞ്ഞ് അയ്യപ്പഭക്തരെ സ്വീകരിക്കാന്‍ സ്ത്രീകള്‍ അടക്കം നൂറ്കണക്കിന് ഭക്തരാണ് ജയിലിനു മുന്നിലെത്തിയത്.

ബിജെപി സംഘടനാ സെക്രട്ടറി എം.ഗണേശ്, മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി വി. ടി രമ, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഭാര്‍ഗവറാം, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ് സുരേഷ്, ആര്‍എസ്‌എസ് ജില്ലാ കാര്യവാഹ് അനീഷ് വിവിധ സംഘപരിവാര്‍ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. കൂടാതെ പോകുന്ന വഴിയിലും വിവിധയിടങ്ങളിൽ ഇവർക്ക് സ്വീകരണമൊരുക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button