രാജ്യത്തെ 90 ശതമാനം കോളേജ് വിദ്യാര്‍ത്ഥികളും ജോലി ചെയ്യാന്‍ സജ്ജരായവരല്ലെന്ന് പഠന റിപ്പോര്‍ട്ട്. ഹാര്‍വാര്‍ഡ് ബിസിനസ് സ്കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ തൊഴിലില്ലായ്മയെക്കുറിച്ച ്നടത്തിയ സ്വതന്ത്ര പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
രാജ്യത്തെ ചില മുന്നിരകോളേജുകള് കേന്ദ്രീകരിച്ച് 2013 ല്‍ ആരംഭിച്ച ഗവേഷണത്തില്‍ 80% കോളേജ് വിദ്യാര്‍ത്ഥികളും പ്രായോഗികപഠനം ആഗ്രഹിക്കുന്നവരാണ്. പക്ഷേ അതിനൊപ്പം അവസരം കണ്ടെത്താന്‍ അവര്‍ക്ക് കഴിയുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നു. അതേസമയം തിയറി മാത്രം പഠിച്ചെത്തുന്നവര്ക്ക് ജോലിനല്‍കുന്നതില്‍ പല കമ്പനികളും ആശങ്കപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരിശീലനത്തിനായി വിദ്യാര്‍ത്ഥികളെ എടുക്കുന്ന കമ്പനികള്‍ മുമ്പ് ഉണ്ടായിരുന്നെന്നും എന്നാല്‍ ഇന്ന് എല്ലാവര്ക്കും പരിശീലനം അല്ല ജോലിയാണ് വേണ്ടതെന്നും ഗവേഷകയായ ശ്വേത റെയ്ന പറയുന്നു. ഇത്തരത്തിലുള്ള ആശങ്കകളും ആവശ്യങ്ങളും മനസിലാക്കി പരിഹരിക്കാനായാണ് ഇത്തരത്തിലൊരു ഗവേഷണത്തിന് മുന്‍കൈ എടുത്തതെന്നും റെയ്ന വ്യക്തമാക്കി.
ഇന്റന്ഷിപ്പാണ് വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ഉറപ്പാക്കുന്ന പ്രധാനഘടകം. എന്നാല്‍ കോളേജിലെ ആദ്യവ ര്‍ഷം ഇന്റന്‍ഷിപ്പ് ആഗ്രഹിക്കുന്നവര്‍ അഞ്ച് ശതമാനം മാത്രമേ ഉള്ളു. അമ്പത് ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കാനോ ശരിയായ തൊഴില്‍മേഖല കണ്ടുപിടിക്കാനോ ആരും സഹായിക്കുന്നില്ലെന്നും ഗവേഷണഫലം ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഗവേഷണത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി റെയ്ന അഹമ്മദാബാദിലുമെത്തി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി, ഗാന്ധിനഗര്‍, പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം യൂണിവേഴ്സിറ്റി, ഗുജറാത്ത് നാഷണല്‍ ലോ യൂണിവേഴ്സിറ്റി തുടങ്ങിയിടങ്ങളിലെ വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തുകയും അവരുടെ ആശങ്കകള്‍ അവര്‍ മനസിലാക്കുകയും ചെയ്തിരുന്നു.
Post Your Comments