NattuvarthaLatest News

350 ടയറുകള്‍ക്കുള്ളില്‍ കൊതുക് വളര്‍ത്തല്‍

മലയിന്‍കീഴ്: 350 ടയറുകള്‍ക്കുള്ളില്‍ കൊതുകിന്റെ വിളയാട്ടം. വിളവൂര്‍ക്കല്‍ ചൂഴാറ്റുകോട്ട തമ്പുരാന്‍ക്ഷേത്രത്തിന് സമീപം സ്വകാര്യ പറമ്പിലും പൊതുനിരത്തിലും മഴ വെള്ളം കെട്ടിനില്‍ക്കുന്ന തരത്തില്‍ തള്ളിയിരുന്ന 350 ടയറുകളിലാണ് കൊതുക് പെരുകിയിരിക്കുന്നത്. ഇതു നീക്കം ചെയ്യാന്‍ ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കി. കൊതുകുശല്യം രൂക്ഷമാണെന്ന പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് വിളവൂര്‍ക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരാണു പരിശോധനയ്ക്ക് എത്തിയത്.

സമ്മാനമില്ലെന്ന് കരുതി വലിച്ചെറിഞ്ഞ ഭാഗ്യക്കുറിക്ക് 10 ലക്ഷം ദിവസങ്ങള്‍ക്ക് മുമ്പ് കൊണ്ടിട്ട ടയറുകളിലെ മഴവെള്ളത്തില്‍ കൊതുകു മുട്ടയിട്ടു പെരുകിയിരുന്നു. വലിയ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ടയറുകളാണ് അധികവും. വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ രണ്ട് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പ്രദേശമാണ് ചൂഴാറ്റുകോട്ട. ടയര്‍ നിര്‍മിക്കുകയും അറ്റകുറ്റപണിയും ചെയ്യുന്ന സ്ഥാപനങ്ങള്‍ ഇവിടെ സജീവമാണ്. അതിനാല്‍ വരുംദിവസങ്ങള്‍ വീണ്ടും പരിശോധന നടത്തുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.പി.വിനോദ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button