Latest NewsKeralaIndia

കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഇന്ന് ശബരിമലയിലെത്തും

ഇന്ന് രാവിലെ അദ്ദേഹം ശബരിമലയില്‍ ദര്‍ശനത്തിനെത്തുെമന്നാണ് സൂചന

നാഗര്‍കോവില്‍: കേന്ദ്രമന്ത്രി പൊന്‍ രാധകൃഷ്ണന്‍ ശബരിമല ദര്‍ശനത്തിനായി നാഗര്‍കോവില്‍നിന്നു രാത്രി യാത്രതിരിച്ചു. നാഗര്‍കോവില്‍ മുത്താരമ്മന്‍ കോവിലില്‍ നിന്ന് കെട്ടിനിറച്ചാണ് യാത്രതിരിച്ചത്. ഇന്ന് രാവിലെ അദ്ദേഹം ശബരിമലയില്‍ ദര്‍ശനത്തിനെത്തുെമന്നാണ് സൂചന. ഇന്നലെ എം പി വി മുരളീധരൻ സന്നിധാനത്ത് ഉണ്ടായിരുന്നു.

നടപ്പന്തലിൽ ഭക്തർക്കൊപ്പം മുരളീധരൻ നാമ ജപവും നടത്തിയിരുന്നു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവര്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയിരുന്നു . ദര്‍ശനം കഴിഞ്ഞ് ഇന്ന് മടങ്ങുമെന്നാണ് വി.മുരളീധരന്‍ എംപി അറിയിച്ചത്. ബിജെപി പ്രവർത്തകരെ ഓരോ ദിവസവും ശരണം വിളിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്യുന്ന സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിമാരും എം പി മാരും ശബരിമലയിലെത്തുന്നതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button