ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥിയെക്കൊണ്ട് തല മസാജ് ചെയ്യിപ്പിച്ച അധ്യാപകന് സസ്പെന്‍ഷന്‍. സദാത്പൂരിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. കസേരയില്‍ ഇരിക്കുന്ന അധ്യാപകന്റെ തല വിദ്യാര്‍ത്ഥി മസാജ് ചെയ്യുന്ന വീഡിയോ പുറത്ത് വന്നു. സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. ഇതോടെ അധ്യാപകനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കരുതെന്നും ഇനി ഇത് ആവര്‍ത്തിക്കപ്പെട്ടാല്‍ ശിക്ഷ കഠിനമാകുമെന്നും ഈസ്റ്റ് ദില്ലി മുനസിപ്പല്‍ കോര്‍പറേഷന്‍ അഡീഷണല്‍ കമ്മീഷണര്‍ അല്‍കാ ശര്‍മ്മ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മറ്റു വിദ്യാര്‍ത്ഥികള്‍ കളികളില്‍ ഏര്‍പ്പെട്ടിരിക്കുന്നതും ഒരു വിദ്യാര്‍ത്ഥി നിന്നുകൊണ്ട് അധ്യാപകന്റെ തല മസാജ് ചെയ്യുന്നതും കാണാം.
https://www.facebook.com/ETVBharatWestBengal/videos/325107918308293/?t=0
Post Your Comments