പാലക്കാട്: ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുന്നതിന് ബിജെപി ശക്തമായ സമരമാര്‍ഗ്ഗം തേടുമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് സമരം ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തകര്‍ എത്തുമെന്നും ഇനിയുളള പാര്‍ട്ടിയുടെ സമരം സര്‍ക്കാര്‍ കാത്തിരുന്ന് കാണുകയെന്നും ശോഭ പറഞ്ഞു. സ്ത്രീ പ്രവേശനത്തിന് എതിരല്ല എന്ന് തന്നെയാണ് ശ്രീധരന്‍ പിളള പറഞ്ഞത് പക്ഷേ യുവതി പ്രവേശനത്തിന് എതിരാണ് നിലപാട് എന്നാണ്. ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് പ്രത്യേക അജണ്ടയുണ്ടെന്നും മാധ്യമങ്ങളിലെ അവതാരകരുടെ രാഷ്ട്രീയ പശ്ചാത്തലം നോക്കണമെന്നു ശോഭകൂട്ടിച്ചേര്‍ത്തു.
നിരോധനാജ്ഞ ലംഘിച്ചു സമരം നടത്താന്‍ തന്നെയാണ് ബി ജെ പി തീരുമാനമെന്നും ശോഭ വ്യക്തമാക്കി. പൊലീസിലെ സിപിഎം ഗുണ്ടകളെ പിണറായി നിലയ്ക്കലിലും സന്നിധാനത്തും നിയോഗിച്ചിരിക്കുകയാണെന്നു അവര്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് കൊടുത്തത് സവകാശ ഹര്‍ജിയല്ലെന്നും വിശ്വാസികളെ ചതിക്കുന്ന ഹര്‍ജിയാണെന്നും ശോഭ പറഞ്ഞു. നിയമത്തിന്റെ മുന്നില്‍ യതീഷ് ചന്ദ്രയെ കൊണ്ട് മറുപടി പറയിക്കും. പൊലീസ് കേന്ദ്ര മന്ത്രിയോട് ധിക്കാരപരമായി പെരുമാറിയതില്‍ മുഖ്യമന്ത്രി മറുപടി പറയണം. പിണറായി വിജയന് ബോണ്‍ വിറ്റ കലക്കി കൊടുക്കുന്ന പണിയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ആത്മാര്‍ത്ഥമായ സമരമല്ല കോണ്‍ഗ്രസിന്റേതെന്നും ശോഭ കുറ്റപ്പെടുത്തി.
Post Your Comments